ഗംഭീര വിജയം കൈവരിച്ച ചിത്രമായിരുന്നു അന്ന ബെന്നിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ‘ഹെലെൻ’. തമിഴ് റീമേക്കിന് പിന്നാലെ ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്കും ഒരുങ്ങുകയാണ്. മാത്തുക്കുട്ടി തന്നെയാണ് ഹിന്ദിയിൽ ചിത്രം സംവിധാനം ചെയ്യുന്നത്. മിലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അന്ന ബെൻ അവതരിപ്പിച്ച കഥാപാത്രത്തെ ജാൻവി കപൂർ ആണ് അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഛായാഗ്രഹണം സുനിൽ കാർത്തികേയൻ.
മലയാളത്തിലേക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് കൊണ്ടുവന്ന സിനിമയാണ് 2019-ൽ പുറത്തിറങ്ങിയ ‘ഹെലൻ’. കഥയിലെ പുതുമകൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ സർവൈവൽ ത്രില്ലര്‍ ആയിരുന്നു ചിത്രം. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന് അഭിമാനമായ രണ്ടു അവാർഡുകളാണ് ഹെലെൻ വാങ്ങികൂട്ടിയത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരവും ചിത്രം നേടി.
Post Your Comments