CinemaGeneralNEWS

സ്ക്രിപ്റ്റ് ചെയ്യുമ്പോള്‍ ഒരേയൊരു കാര്യത്തിനായി ഭര്‍ത്താവിന്‍റെ സഹായം തേടും: അഞ്ജലി മേനോന്‍ തുറന്നു പറയുന്നു

വലിയ ഒരു സിനിമ പ്രേമി ഒന്നുമല്ല ഹസ്ബന്‍ഡ്

മലയാളത്തില്‍ ആദ്യം തിരക്കഥാകൃത്തായും, പിന്നീട് സംവിധാന മേഖലയിലും തിളങ്ങിയ അഞ്ജലി മേനോന്‍ സിനിമ എഴുതുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ സഹായം തേടുന്നത് ഒരേയൊരു കാര്യത്തിന് മാത്രമാണെന്ന് തുറന്നു പറയുകയാണ്. തന്റെ സിനിമയുമായി ബന്ധപ്പെട്ടു ഭര്‍ത്താവില്‍ നിന്ന് ലഭിക്കുന്ന അത്തരം അറിവ് സ്ക്രിപ്റ്റില്‍ നന്നായി പ്രയോജനപ്പെടുത്താറുണ്ടെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ അഞ്ജലി പറയുന്നു.

അഞ്ജലി മേനോന്‍റെ വാക്കുകള്‍

‘എന്റെ ഹസ്ബന്‍ഡ് പ്രധാനമായും എന്നെ ഒരു കാര്യത്തിന് വേണ്ടിയാണു സ്ക്രിപ്റ്റില്‍ സഹായിക്കുന്നത്. ഞാന്‍ എഴുതുന്ന എല്ലാ സിനിമയിലും ഏതെങ്കിലും ഒരു വാഹനത്തെക്കുറിച്ച് ഡീറ്റെയിലായി പറയുന്നുന്നുണ്ടാകും. അത് കൊണ്ട് അദ്ദേഹവുമായി ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ഓട്ടോ മൊബൈലിനെക്കുറിച്ചാണ്. പുള്ളിക്കാരന് അതിനെക്കുറിച്ച് വിശദമായി അറിയാം. അത് കൊണ്ട് അത് എന്റെ സ്ക്രിപ്റ്റിനു ഉപകരിക്കുന്ന രീതിയില്‍ പറഞ്ഞു തരും. അവസാനം ചെയ്ത ‘കൂടെ’യില്‍ വരെ എന്നെ അദ്ദേഹം ഹെല്‍പ് ചെയ്തിണ്ട്.  അല്ലാതെ ഞങ്ങള്‍ക്കിടയില്‍ സിനിമ വിഷയമാകറേയില്ല. അദ്ദേഹത്തിന് ഓട്ടോ മൊബൈല്‍സ് മേഖലയെ കുറിച്ച് നല്ല അറിവുള്ളത് കൊണ്ട് ഞാനും സിനിമയില്‍ ധൈര്യമായി അത്തരം സീന്‍ എഴുതും. വലിയ ഒരു സിനിമ പ്രേമി ഒന്നുമല്ല ഹസ്ബന്‍ഡ്. എന്നിരുന്നാലും ഒന്നിച്ച് പോയി സിനിമ കാണാറുണ്ട്. ഞങ്ങള്‍ക്ക് കോമണ്‍ ആയിട്ടുള്ള ഇഷ്ടം യാത്ര ചെയ്യലാണ്. എനിക്ക് ഏറ്റവും ഇഷ്ടം എന്റെ കോഴിക്കോട് തറവാടാണ് അമ്മയുടെ നാട്ടിലേക്ക് പോകാനാണ് ഏറ്റവും ഇഷ്ടം’. അഞ്ജലി മേനോന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button