പ്രിയതാരങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കാൻ സമ്മാനങ്ങൾ പങ്കുവയ്ക്കുന്നവർ ധാരാളമാണ്. ചോരകൊണ്ടെഴുതിയ കത്തു മുതല്‍ മധുരപലഹാരങ്ങള്‍ വരെ ആരാധകർ പ്രിയതാരങ്ങൾക്ക് നൽകാറുണ്ട്. ഇപ്പോഴിതാ തന്റെ ഒരു ആരാധികയില്‍ നിന്ന് തനിക്ക് കിട്ടിയ സമ്മാനത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര.
ആരാധിക കിടന്നുറങ്ങിയ തലയണ തനിക്കയച്ചു തന്നതിനെ കുറിച്ചാണ് ഒരു അഭിമുഖത്തില്‍ സിദ്ധാർഥ് പങ്കുവച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
read also: നിഷ്‌കളങ്കര്‍ നിരവധി തവണ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു: മുകേഷിന്റെ കുറിപ്പ് ചർച്ചയാകുന്നു
മൂന്നോ അഞ്ചോ വര്‍ഷം മുമ്പാണ് സംഭവം, എന്റെ തുടക്കകാലഘട്ടത്തില്‍ ഒരു ആരാധിക എനിക്കൊരു സമ്മാനം അയച്ചുതന്നു. അതിനകത്ത് ഒരു മനോഹരമായ തലയണ ആയിരുന്നു. ഉള്ളില്‍ ഒരു എഴുത്തും വച്ചിട്ടുണ്ട്. അതില്‍ എഴുതിയിരുന്നത് ഇങ്ങനെയാണ്, ”കഴിഞ്ഞ രാത്രി ഞാന്‍ കിടന്നുറങ്ങിയ തലയണ ആണിത്”, ആ തലയണയില്‍ മുടിയിഴകള്‍ ഉണ്ടെന്നത് ശ്രദ്ധിക്കാനായിരുന്നു എഴുത്ത്. ഉറങ്ങുമ്ബോള്‍ ആ തലയണ ഉപയോഗിക്കണമെന്നും പറഞ്ഞിട്ടുണ്ട്. ”അപ്പോള്‍ നമ്മള്‍ ഒന്നിച്ച് ഒരേ കട്ടിലില്‍ ഉറങ്ങുന്നതുപോലുണ്ടാകും”, ആ കത്തില്‍ എഴുതിയിരുന്നു’, സിദ്ധാര്‍ത്ഥ് പറഞ്ഞു.
Post Your Comments