CinemaGeneralLatest NewsMollywoodNEWS

‘സിനിമയില്‍ ഞാന്‍ എന്റെ ഭാവി കാണുന്നു, എനിക്ക് ലേഡി സൂപ്പർസ്റ്റാർ ആകണം’: ആഗ്രഹം പറഞ്ഞ് സാനിയ ഇയ്യപ്പൻ

കൊച്ചി: ഡാൻസ് റിയാലിറ്റി ഷോയിലൂടെയും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ, തന്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സാനിയ. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ മനസ്സുതുറന്നത്. സിനിമ തന്നെയാണ് തന്റെ ലക്ഷ്യമെന്ന് പറയുന്ന സാനിയ, തനിക്കൊരു ലേഡി സൂപ്പർസ്റ്റാർ ആകണമെന്നും വെളിപ്പെടുത്തുന്നു.

Also Read:ഒരു ദിവസം നേരത്തെ കിറ്റ് കൊടുത്തു എന്ന് കരുതി എന്താണ് പ്രശ്നം?: മണിയൻപിള്ള രാജുവിന് കിറ്റ് നൽകിയ വിവാദത്തിൽ മന്ത്രി

‘എനിക്ക് 19 വയസ് എത്തിയതേയുള്ളു. സിനിമയില്‍ ഞാന്‍ എന്റെ ഭാവി കാണുന്നു. എന്നും സിനിമയില്‍ നില്‍ക്കാനാണ് ആഗ്രഹം. ആ ലക്ഷ്യത്തോടെയാണ് വന്നത്. എനിക്ക് ലേഡി സൂപ്പര്‍ സ്റ്റാറാകണം. ഒപ്പം നല്ല നടിയായി അറിയപ്പെടുകയും വേണം. ഇതുവരെ ചെയ്ത സിനിമകള്‍, തീരുമാനങ്ങള്‍ എല്ലാം ശരിയാണെന്നും സുരക്ഷിതമായാണ് മുന്നോട്ട് പോകുന്നതെന്നും കരുതുന്നു.വളരെ ശ്രദ്ധിച്ചാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. കരിയറില്‍ മാത്രം ശ്രദ്ധിച്ചാണ് പോകുന്നത്,’ സാനിയ പറഞ്ഞു.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും മമ്മൂട്ടി നായകനായ പ്രീസ്റ്റിലും ശ്രദ്ധേയമായ വേഷമായിരുന്നു സാനിയ ചെയ്തത്. ലൂസിഫറില്‍ സാനിയ ചെയ്ത മഞ്ജു വാര്യരുടെ മകളുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രത്തിലും താരത്തിന്റെ മികച്ച പ്രകടനമായിരുന്നു പ്രേക്ഷകർ കണ്ടത്.

shortlink

Related Articles

Post Your Comments


Back to top button