വിവാഹ ശേഷം സിന്ദൂരം തൊടാത്ത ചിത്രങ്ങൾ പങ്കുവച്ച നടിയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ ആക്രമണം. ജൂലൈ 16നാണ് നടി ദിഷ പര്‍മറും ഗായകന് രാഹുല്‍ വൈദ്യയും വിവാഹിതരായത്. വിവാഹ ആഘോഷങ്ങള്‍ക്കുശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിഷ സിന്ദൂരം തൊടാതെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതാണ് വിമർശനത്തിന് കാരണം.
പിങ്ക് സാരി ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് ദിഷ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് സിന്ദൂരം എന്തുകൊണ്ടാണ് തൊടാത്തത് എന്ന ചോദ്യവുമായി നിരവധി കമന്റുകള്‍ എത്തി. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. സിന്ദൂരം തൊടുന്നതും തൊടാത്തതും തന്റെ ചോയ്സാണെന്ന് ദിശ വ്യക്തമാക്കി.
read also: പൂര്‍ണ നഗ്നയായി ഇന്‍സ്റ്റാഗ്രാം ലൈവില്‍ യുവ നടി: സോഷ്യൽ മീഡിയയിൽ വൈറൽ
‘ഞാന്‍ സിന്ദൂരം തൊടാത്തതുകൊണ്ട് എന്റെ കമന്റ് ബോക്സ് നെഗറ്റിവിറ്റികൊണ്ട് നിറക്കുന്ന എല്ലാവരോടുമാണ്, അത് എന്റെ ചോയ്സാണ്. എനിക്ക് സിന്ദൂരം തൊടണമെന്നു തോന്നുമ്ബോള്‍ ഞാന്‍ തൊടും. എനിക്ക് അത് ഓകെയാണ്. എന്റെ ഭര്‍ത്താവിനും കുടുംബത്തിനുമെല്ലാം ഓകെയാണ്. നിങ്ങള്‍ക്ക് എന്താണ് ബുദ്ധിമുട്ട്? – താരം കമന്റായി കുറിച്ചു.
Post Your Comments