അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടനാണ് പെപ്പെ എന്നറിയപ്പെടുന്ന ആന്റണി വർഗീസ്. പെപ്പെയുടെ വിവാഹവാർത്തയാണ് പുറത്തുവരുന്നത്. പ്രേക്ഷകരുടെ പ്രിയതാരം പെപ്പെ വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഇരുവരുടെയും ഹല്‍ദി ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളായിരുന്നു ആന്റണിയും അനീഷയും. ഓഗസ്റ്റ് എട്ടിന് അങ്കമാലിയില്‍ വച്ചാണ് വിവാഹം. സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷന് ഉണ്ടാകും.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി ശ്രദ്ധ നേടുന്നത്. പെപ്പെ എന്ന ചെല്ലപ്പേരിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന നടന്റേതായി ഒരുപിടി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. അജഗജാന്തരം ആണ് റിലീസിന് തയാറെടുക്കുന്ന താരത്തിന്റെ പുതിയ ചിത്രം. ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.
Post Your Comments