വ്യവസായി ബോബി ചെമ്മണൂരിന്റെ മകള്‍ അന്ന ബോബി വിവാഹിതയായി. വരൻ നടനും സംവിധാനസഹായിയുമായ സാം സിബിൻ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് ലോക്ഡൗണ്‍ മാനദണ്ഡം പാലിച്ച് ആഡംബരങ്ങളൊന്നുമില്ലാതെയായിരുന്നു നടത്തിയത്.
read also: കല്യാണം കഴിഞ്ഞിട്ട് സിന്ദൂരം തൊട്ടിട്ടില്ല: നടിയ്ക്ക് നേരെ സൈബർ ആക്രമണം
ക്വീന്‍, ഓര്‍മ്മയില്‍ ഒരു ശിശിരം, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് സാം സിബിന്. ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീനില്‍ ‘ജിമ്മന്‍’ എന്ന് വിളിപ്പേരുള്ള ശങ്കറായാണ് താരം എത്തിയത്.
Post Your Comments