CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

തുണിയും ഊരി ഫോട്ടോ എടുത്ത് പോയാൽ മതി, ഇന്നലെ ബിക്കിനി അക്ക ഇന്ന് സനുഷ, മടുത്തെന്ന് ആരാധകൻ:ഇപ്പോഴേ മടുക്കല്ലേ എന്ന് സനുഷ

ഇടയ്ക്ക് മാത്രം നേര്‍മൽ ആകുന്ന ഒരു ജന്മം, കേസ് കൊടുത്താലോ പിള്ളേച്ചാ

കൊച്ചി: യുവതാരം സനുഷ സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ വീണ്ടും സൈബർ ആക്രമണം രൂക്ഷമാകുന്നു. ഗൃഹലക്ഷ്‌മിക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ തന്റെ ഗ്ലാമറസായ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി കൂടുതൽ താല്പര്യമുള്ള കമന്റുകൾക്കായി കാത്തിരിക്കുകയാണെന്നും തുണിയുടെ അളവ് കുറഞ്ഞെന്ന കമന്റുകൾ കണ്ട് ബോറടിച്ചെന്നും പറയുന്നു.

‘സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റുകൾ കണ്ട് ബോറടിച്ചു. കൂടുതൽ രസകരമായ മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച് , സസ്സ്‌നേഹം സനുഷ സന്തോഷ്…ആരംഭിച്ചുകൊള്ളൂ.’എന്നാണ് സനുഷ ഫേസ്ബുക്കിൽ കുറിച്ചത്.

സനുഷയുടെപോസ്റ്റിന് മറുപടിയായി ഒരാളുടെ കമന്റ് ഇങ്ങനെ: നിങ്ങൾക്ക് തുണിയും ഊരി ഫോട്ടോ എടുത്ത് പോയാൽ മതി. ഇതു പോസ്റ്റ്‌ ആയും സ്റ്റോറി ആയും തലങ്ങും വിലങ്ങും കാണുന്ന ഞങ്ങളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ…ഇന്നലെ ബിക്കിനി അക്ക ആയിരുന്നു.. ഇന്ന് സനുഷ. മടുത്തു.. ഇതിന് ‘ഏതെങ്കിലും ഉണ്ടല്ലോ ജോലി ആയിട്ട്. ഇപ്പോഴേ മടുക്കല്ലേ’ എന്നാണ് സനുഷ മറുപടി നൽകിയത്.

ഇപ്പോഴും ‘ബാലനടി’യാണെന്നാണ് വിചാരം. എന്തെങ്കിലും കോലം കെട്ടുക.. എന്നിട്ട് നാട്ടുകാരെ കൊണ്ട് വൃത്തികെട്ട കമന്റ് ഇടാൻ പ്രേരിപ്പിക്കുക… ഇതെല്ലാം കണ്ട് സ്വയം ആഹ്ലാദിക്കുക വല്ലാത്ത ഒരു ജന്മം.’ എന്നാണ് മറ്റൊരാളുടെ കമന്റിന് ‘എന്ത് ചെയ്യാനാ. ഇടയ്ക്ക് മാത്രം നേര്‍മൽ ആകുന്ന ഒരു ജന്മം. കേസ് കൊടുത്താലോ പിള്ളേച്ചാ..’ എന്നായിരുന്നു സനുഷയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button