GeneralLatest NewsMollywoodNEWSSocial Media

ഇത്രയും ഹൃദയം തൊട്ടൊരു വാചകം കേട്ടിട്ടില്ല : പിഷാരടിയുടെ പോസ്റ്റിനെക്കുറിച്ച് കുറിപ്പുമായി അധ്യാപിക

നടൻ രമേഷ് പിഷാരടി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പിനെ അനുകൂലിച്ചുകൊണ്ട് അധ്യാപികയായ നിഷ മഞ്ചേഷ്

തിരുവനന്തപുരം: നടൻ രമേഷ് പിഷാരടി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പിനെ അനുകൂലിച്ചുകൊണ്ട് അധ്യാപികയായ നിഷ മഞ്ചേഷ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പരിചയപ്പെടുമ്പോൾ എന്ത് ചെയ്യുന്നു എന്ന് പലരും ചോദിക്കുന്നത്, എത്ര ബഹുമാനിക്കണം എന്ന് തീരുമാനിക്കാനാണ് എന്നായിരുന്നു പിഷാരടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഇത് ശരി വെക്കുന്നതാണ് നിഷയുടെ കുറിപ്പ്. ഇത്രയും ഹൃദയം തൊട്ടൊരു വാചകം കേട്ടിട്ടില്ല എന്ന് നിഷ കുറിക്കുന്നു.

കാൺപൂരിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന നിഷ കൊവിഡ് ബാധയെ തുടർന്നാണ് നാട്ടിലെത്തുന്നത്. നാട്ടിലെത്തിയപ്പോൾ ജോലിയെക്കുറിച്ചുള്ള പലവിധ ചോദ്യങ്ങളാണ് നേരിടേണ്ടി വന്നതെന്നും നിഷ പറയുന്നു. ‘ബഹുമാനിക്കാൻ കാരണം തേടുന്നതല്ല ആരും, പുച്ഛിക്കാനും അവഗണിക്കാനുമുള്ള സാധ്യത പരിഗണിക്കുന്നതാണ്’ എന്നും തന്റെ പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: 

പറഞ്ഞാൽ ഇത്രേം ഹൃദയം തൊട്ടൊരു വാചകം ഞാൻ കേട്ടിട്ടില്ല. ഓരോ ദിവസവും ആ ചോദ്യത്തിന്റെ ഭാരം അറിയുന്നത് കൊണ്ടാവും ചിലപ്പോൾ. പുതിയൊരു നാട്ടിൽ വന്നു ജീവിക്കുമ്പോൾ ആയാലും ജനിച്ചു വളർന്ന നാട്ടിലേക്ക് ചെല്ലുമ്പോൾ ആയാലും എത്ര വിശദീകരിച്ചാലാണ് ഒന്ന് നേരെ നിന്ന് പോകാൻ പറ്റുന്നത്.

ടീച്ചറായിരുന്നു. കോവിഡ് വന്നപ്പോ ജോലി വിടേണ്ടി വന്നതാണ്.. നാട്ടിൽ വന്നിട്ട് ജോലി കിട്ടിയില്ല(അപ്പോൾ നീ അത്ര നല്ല ടീച്ചർ ഒന്നുമല്ല ,കട്ടായം), ഇപ്പൊ ഓൺലൈൻ കോച്ചിങ് എടുക്കുവാണ്, (ഓഹ് ടൂഷൻ ടീച്ചറാണ് ല്ലേ). അതേ ഇപ്പോൾ ടൂഷൻ ടീച്ചർക്ക് ഉള്ള ബഹുമാനം മാത്രേ കിട്ടുന്നുള്ളൂ, മുൻപ് ഇന്ത്യയിലെ തന്നെ മികച്ച സ്‌കൂളുകളുടെ ലിസ്റ്റിൽ ഉള്ള വീരേന്ദ്ര സ്വരൂപിലെ ടീച്ചർക്ക് കിട്ടേണ്ട ബഹുമാനം ഒട്ടും കൂടാതെ കിട്ടുമായിരുന്നു, കാൻപൂരിൽ. നാട്ടിൽ അപ്പോഴും ആർക്കും പോയി ടീച്ചർ ആകാവുന്ന യു പിയിലെ ടീച്ചർ ആയിരുന്നു. ബഹുമാനിക്കാൻ കാരണം തേടുന്നതല്ല ആരും, പുച്ഛിക്കാനും അവഗണിക്കാനുമുള്ള സാധ്യത പരിഗണിക്കുന്നതാണ്.

 

shortlink

Related Articles

Post Your Comments


Back to top button