കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തയാണ് താരദമ്പതികളായ സമാന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നു എന്നത്. നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേര് മാറ്റിയതാണ് ഇത്തരം വാർത്ത വരാൻ കാരണമായത്. സമാന്ത അക്കിനേനി എന്നായിരുന്നു സമാന്തയുടെ ഇൻസ്റ്റഗ്രാം ഐഡി. ഇത് മാറ്റി സമാന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിക്കുകയും ചെയ്തു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഇരുവരും തമ്മിൽ വേർപിരിയാൻ പോകുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. എന്നാൽ ഇരുവരും വാർത്തയോട് പ്രതികരിച്ചിട്ടില്ലെങ്കിലും, ഇപ്പോൾ സമാന്ത പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചയാകുന്നത്.
‘മറ്റുള്ളവർ നിങ്ങളെ എങ്ങനെ ലേബൽ ചെയ്യും എന്നത് പ്രശ്നമല്ല. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ മനസിന്റെ ഘടന മട്ടൻ കഴിയും എന്നാണ്’ സമാന്ത കുറിച്ചിരിക്കുന്നത്. ഇത് വിവാഹമോചന വർത്തകളോടുള്ള പ്രതികരണമാണോ എന്ന് ആരാധകർ ചോദിക്കുന്നുണ്ടെങ്കിലും നടി പ്രതികരിച്ചിട്ടില്ല.
. ഹിന്ദു, ക്രിസ്ത്യൻ എന്നീ രണ്ടു മത ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. വളരെ ആഡംബരത്തിൽ നടത്തിയ വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.
Post Your Comments