
ഹൈദരാബാദ്: പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രം സലാറിന്റെ രണ്ടാം ഷെഡ്യൂളിന് തുടക്കമായി. ഹൈദരാബാദിലാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ നടക്കുന്നത്. ചിത്രീകരണത്തിനായി പ്രഭാസും നായിക ശ്രുതി ഹാസനും ജോയിൻ ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2022 ഏപ്രിൽ 14നാണ് ചിത്രം പുറത്തിറങ്ങുക. ചിത്രം ഒരുക്കുന്നത് ‘കെ.ജി.എഫ്’ സംവിധായകൻ പ്രശാന്ത് നീൽ ആണ്. അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്‌മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രമാണ് സലാർ.
Post Your Comments