ജയസൂര്യ നാദിർഷ ചിത്രം ‘ഈശോ’ വീണ്ടും വിവാദത്തിലേക്ക്. ഈശോ എന്ന പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്നേ തന്നെ രജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കണം എന്നതാണ് ചട്ടം. എന്നാൽ ഈശോ എന്ന ചിത്രം ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് ഭാരവാഹികൾ പറയുന്നത്. റിപ്പോർട്ടറിനോടാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്.
ഈശോ എന്ന പേര് മാറ്റണം എന്ന പ്രതിഷേധം നിലവിൽ നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പുതിയ വിവാദം കൂടി ഉയർന്നു വന്നേക്കുന്നത്. ക്രിസ്തീയ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്നാണ് സംഘടനകളുടെ വാദം. എന്നാൽ നിലവില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ സിനിമകളുടെ പേര് മാറ്റില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.
അതേസമയം ക്രിസ്ത്യന്‍ സമുദായത്തിലെ തന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് വിഷമം ഉണ്ടാക്കിയതിനാല്‍ മാത്രം ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ മാ്ത്രം മാറ്റുകയാണെന്നും നാദിര്‍ഷ പറഞ്ഞു.
Post Your Comments