ടെലിവിഷൻ രംഗത്തോടെ സിനിമയിലേക്ക് എത്തിയ നായികമാർ അനവധിയാണ്. അത്തരത്തിൽ ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി ഇപ്പോൾ മുൻനിര നായികമാരുടെ ഇടയിൽ സ്ഥാനം പിടിച്ചിരിക്കുന്ന നടിമാരാണ് മിയയും നിഖില വിമലും. ഇരുവരും തുടക്കത്തിൽ ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ മിയയും നിഖിലയും വർഷങ്ങൾക്ക് മുൻപ് ഒരുമിച്ച് അഭിനയിച്ച അൽഫോൻസാമ്മ എന്ന ഡോക്യൂമെന്ററിയിലെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അൽഫോൻസാമ്മയായി നിഖില വിമൽ എത്തുമ്പോൾ കൂട്ടുകാരിയായി മിയ എത്തുന്നു. നിഖില ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നതും ഈ ഡോക്യൂമെന്ററിയിലൂടെയാണ്. പിന്നീട് ഭാഗ്യദേവത എന്ന സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ ജയറാമിന്റെ സഹോദരിയായി അഭിനയിച്ച താരം ആറു വർഷങ്ങൾക്ക് ശേഷം ദിലീപിന്റെ നായികയായി ‘ലവ് ട്വന്റി ഫോർ ഇൻ ടു സെവൻ’ എന്ന സിനിമയിലൂടെയാണ് വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിഖില മലയാളത്തിലെ ഒട്ടുമിക്ക യുവനടൻമാരുടെയും നായികയായി തിളങ്ങി കഴിഞ്ഞു.
അതേസമയം മറ്റൊരു ചാനലിലെ അൽഫോൻസാമ്മ എന്ന പേരിൽ തന്നെയുള്ള സീരിയയിലൂടെയാണ് മിയ ശ്രദ്ധിക്കപ്പെടുന്നത്. മാതാവിന്റെ വേഷത്തിലാണ് താരം എത്തിയത്. തുടർന്ന് എട്ടേകാൽ സെക്കൻഡ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചു. എന്നാൽ നായികയായി എത്തുന്നത് ചേട്ടായിസിൽ ബിജു മേനോന്റെ ഭാര്യയുടെ കഥാപാത്രം ചെയ്തുകൊണ്ടാണ്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരം വിവാഹ ശേഷവും സിനിമയിൽ സജീവമാണ്.
Post Your Comments