GeneralKollywoodLatest NewsNEWSSocial Media

അവളുടെ മരണത്തിന് ഉത്തരവാദി ഞാനാണ്, ജീവിച്ചിരിക്കുന്നതിൽ ഞാൻ പശ്ചാത്തപിക്കുന്നു: നടി യാഷിക

വാഹന അപകടത്തെ തുടർന്ന് ഗുരുതരമായ പരുക്കേറ്റ യാഷിക ഒരാഴ്ചയോളം ഐസിയുവിൽ ചികിത്സയിലായിരുന്നു

ചെന്നൈ: വാഹനാപകടത്തിനുശേഷം ആദ്യമായി പ്രതികരിച്ച് നടി യാഷിക ആനന്ദ്. അപകടത്തിൽ തന്റെ സുഹൃത്ത് മരിച്ചതിൽ വളരെയധികം വേദനിക്കുന്നു. അതിനു ഉത്തരവാദി താനാണെന്നും, ജീവിച്ചിരിക്കുന്നതിൽ ഇപ്പോൾ പശ്ചാത്തപിക്കുന്നു എന്നും യാഷിക പറയുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വാഹന അപകടത്തെ തുടർന്ന് ഗുരുതരമായ പരുക്കേറ്റ യാഷിക ഒരാഴ്ചയോളം ഐസിയുവിൽ ചികിത്സയിലായിരുന്നു.

യാഷികയുടെ വാക്കുകൾ:

‘ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതിൽ ഞാൻ പശ്ചാത്തപിക്കുന്നു. ദാരുണമായ അപകടത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ എന്നിൽ നിന്നും വേർപെടുത്തിയതിന് ദൈവത്തെ പഴിക്കണോ, എനിക്കറിയില്ല.എല്ലാ നിമിഷവും എന്റെ പവനിയെ ഞാൻ ഓർക്കുന്നു. എനിക്കറിയാം ജീവിതത്തിൽ ഒരിക്കലും നീ എന്നോട് ക്ഷമിക്കില്ല. എന്നോട് ക്ഷമിക്കണം. നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയിൽ കൊണ്ടെത്തിച്ചത് ഞാനാണ്.

ജീവിച്ചിരിക്കുന്നതിൽ ഓരോ നിമിഷവും ഞാൻ ഉരുകുകയാണ്. നിന്റെ ആത്മാവ് സമാധാനത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. നീ എന്നിലേയ്ക്ക് തിരിച്ചുവരാൻ പ്രാർഥിക്കുന്നു. ഒരിക്കൽ നിന്റെ കുടുംബം എന്നോട് ക്ഷമിക്കുമായിരിക്കും. ഇന്ന് ഞാനെന്റെ പിറന്നാൾ ആഘോഷിക്കുന്നില്ല. എന്റെ ആരാധകരോടും ഞാൻ അപേക്ഷിക്കുന്നു. അവളുടെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കുക. ദൈവം അവർക്ക് ശക്തി നൽകട്ടെ’- യാഷിക കുറിച്ചു.

https://www.instagram.com/p/CSFnQNNIFT2/?utm_source=ig_embed&utm_campaign=loading

ജൂലൈ 24 നായിരുന്നു യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മഹാബലിപുരത്തിനടുത്ത് ഇസിആർ റോഡിൽ, അതിവേഗത്തിൽ വന്ന കാർ കുഴിയിൽ വീണ് നിയന്ത്രണം വിട്ട്, റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നടിയെയും ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെയും ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദ് സ്വദേശിയും നടിയുടെ സുഹൃത്തുമായ വള്ളിച്ചേട്ടി ഭവാനി (28) ആണ് അപകടത്തിൽ മരണപ്പെട്ടത്.

അതേസമയം അമിത വേഗത്തിൽ വാഹനം ഓടിച്ചെന്ന പേരിൽ യാഷികയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്

 

shortlink

Related Articles

Post Your Comments


Back to top button