മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റാം പുതിയ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. റാമിന്റെ മൂന്നാമത്തെ ചിത്രമാണ് ഇനി വരൻ പോകുന്നത്. നടൻ നിവിൻ പോളിയാണ് ഇത്തവണ റാമിന്റെ ചിത്രത്തിൽ നായകനായെത്തുന്നത്. നിര്‍മ്മാതാവായ സുരേഷ് കാമാച്ചിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പുതിയ ചിത്രം ഒരു മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ മലയാളത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
റാമിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം പേരന്‍പായിരുന്നു. മികച്ച നിരൂപക പ്രശംസ ലഭിച്ച ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രം.
ഗീതൂ മോഹന്‍ദാസ് റിലീസ് ചെയ്ത മൂത്തോനാണ് അവസാനമായി റിലീസ് ചെയ്ത നിവിന്‍ പോളി ചിത്രം. തുറമുഖം, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളാണ് നിവിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന മലയാള ചിത്രങ്ങള്‍.
Post Your Comments