CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

വിവാദങ്ങളുടെ പിന്നിൽ വികാരഭരിതരായ ക്രിസ്ത്യാനികളും ഇസ്ലാം വിരുദ്ധരും: ലക്ഷ്യം നാദിർഷയും ദിലീപും ആണെന്ന് ജോൺ ഡിറ്റോ

മലയാളി അലങ്കോലമാക്കപ്പെട്ട ജനതയായിരിക്കുന്നു.

കൊച്ചി: ജയസൂര്യ നായകനാകുന്ന ‘ഈശോ’, ദിലീപ് നായകനാകുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്നീ സിനിമകളുടെ പേരുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ പേരുകൾ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന പ്രസ്താവനയുമായി സംവിധായകനായ നാദിർഷ രംഗത്ത് വന്നിരുന്നു. ഇപ്പോൾ വിവാദങ്ങളിലൂടെ മുറിപ്പെടുത്താൻ ഉദ്ദേശിക്കുന്നത് നാദിർഷയെയും ഒപ്പം അദ്ദേഹത്തിന്റെ മതത്തെയും അതുവഴി നടനും സുഹൃത്തുമായ ദിലീപിനെയുമാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ചലച്ചിത്ര സംവിധായകനായ ജോൺ ഡിറ്റോ. തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിവാദങ്ങളുടെ പിന്നിൽ വികാരഭരിതരായ ക്രിസ്ത്യാനികളും ഇസ്ലാം വിരുദ്ധരും , നാദിർഷാ – ദിലീപ് വിരുദ്ധരുമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇക്കൂട്ടരുടെ ശത്രു നാദിർഷയല്ലെന്നും ഇസ്ലാം മതവും, ദിലീപും സിനിമയും ഒക്കെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഫാദർ പൃതൃക്കയും
ഫാദർ റോബിൻ കൊട്ടിയൂരും ബിഷപ്പ് ഫ്രാങ്കോയുമൊക്കെ ക്രിസ്തുവിന്റെ നാമം പരിഹാസ്യമാക്കിയതു പോലെ ഒരു സിനിമാ ടൈറ്റിലു കൊണ്ട് യേശു അവഹേളിക്കപ്പെടുന്നില്ലെന്നും ജോൺ ഡിറ്റോ പറയുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഷോയില് പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ്, ഭീരുത്വത്തോട് കൂടി പുറകുവശത്തൂടെ പോയ വ്യക്തിക്കാണോ സമ്മാനം: ദയഅശ്വതി

നാദിർഷയുടെ ചിത്രങ്ങൾ അതിന്റെ ടൈറ്റിലിന്റെ പേരിൽ വികാരഭരിതരായ ക്രിസ്ത്യാനികളും ഇസ്ലാം വിരുദ്ധരും , നാദിർഷാ – ദിലീപ് വിരുദ്ധരുമായ എല്ലാവരും ചേർന്ന്
വിവാദമാക്കിയിരിക്കുകയാണല്ലോ… ഇതിന്റെ മുന നീളുന്നത് നാദിർഷായിലേക്കും നാദിർഷായുടെ മതത്തിലേക്കും അതുവഴി ദിലീപിനെയും മുറിപ്പെടുത്തുക എന്നതിലേക്കുമാണ്. മേൽപ്പറഞ്ഞ മൂന്നു കൂട്ടർക്കും നാദിർഷയല്ല ശത്രു. ഇസ്ലാം മതവും,ദിലീപും സിനിമയും ഒക്കെയാണ്. ആദ്യം വികാരഭരിത ക്രിസ്ത്യാനികളോടാണ്. “ഈശോ ” Not from Bible. എന്ന ടൈറ്റിലും “കേശു ഈ വീടിന്റെ നാഥൻ ” എന്ന ടൈറ്റിലുമാണല്ലോ അവഹേളനമെന്ന് പറയുന്നത്.? മുഹമ്മദ് Not from Quraan എന്ന ടൈറ്റിൽ വയ്ക്കാൻ ധൈര്യമുണ്ടോ എന്നതാണ് മറു ചോദ്യം.

ക്രിസ്ത്യാനികളെ , ക്രിസ്തു എന്നത് ലോകത്തിലെവിടെയും പ്രവേശനമുള്ള, ആദരവുള്ള നാമമാണ്. ത്യാഗത്തിന്റെ പര്യായമാണ്. മൂല്യങ്ങളുടെ മുദ്രയാണ്. ഏത് വൻകരയിലും ഏത് ജനപഥങ്ങളിലും ക്രിസ്തുവിന് സ്വീകാര്യതയുണ്ട്. ക്രിസ്ത്യാനിയേയും ക്രിസ്തുമതത്തേയും കയറ്റാത്ത ചൈന, അറബിനാടുകൾ എന്നിവിടങ്ങളിൽപ്പോലും ക്രിസ്തുവിന് എൻട്രിയുണ്ട്. ക്രിസ്ത്യാനിക്കില്ല. മറ്റൊരു മത സ്ഥാപകനോ അവതാരപുരുഷനോ ലഭിക്കാത്ത സാർവ്വജനീനത ക്രിസ്തു ബിംബത്തിനുണ്ട്. അവഹേളിക്കപ്പെട്ടവന്റെയും പീഢയനുഭവിക്കുന്നവന്റെയും ഉള്ളിൽ ഒരു ക്രിസ്തു ഉള്ളതിനാലാണത്. നാട്ടുമ്പുറങ്ങളിൽപ്പോലും എന്റെ കർത്താവേ എന്ന് വിളിക്കുന്നത് ക്രിസ്ത്യാനികൾ മാത്രമല്ല. ചുരുക്കിപ്പറഞ്ഞാൽ ക്രിസ്തു ക്രിസ്ത്യാനികളുടേത് മാത്രമല്ല എന്നാണ്. പിന്നെ മുഹമ്മദ് not from Quraan എന്ന സിനിമ ടൈറ്റിൽ വയ്ക്കാൻ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇതാണ് :

പുതിയ ചിത്രവുമായി ‘പേരൻപ്’ സംവിധായകൻ റാം: നായകൻ മലയാളികളുടെ പ്രിയ നടൻ

അത് ധീരതയാണെന്ന് സിനിമാക്കാരായ ഞങ്ങൾ കരുതുന്നില്ല എന്നതാണ്. ക്രിസ്തു സാമാന്യ ജനജീവിതത്തിന്റെ ഭാഗമാണ്. പിന്നെ, കോമഡിപ്പടമെടുക്കാനല്ലാതെ ക്രിസ്തുവിനെ അവഹേളിച്ച് ഇസ്ലാം മഹത്ത്വം ഗൂഢമായി നടപ്പാക്കാൻ കെല്പുള്ള ആളല്ല നാദിർഷാ എന്ന സിനിമാക്കാരൻ.മുടികൊഴിച്ചിലിന് തലയോട്ടി തുറന്ന് ശസ്ത്രക്രിയ ചെയ്യേണ്ടതുണ്ടോ വികാരഭരിതരേ…? ഫാദർ പൃതൃക്കയുംഫാദർ റോബിൻ കൊട്ടിയൂരും ബിഷപ്പ് ഫ്രാങ്കോയുമൊക്കെ ക്രിസ്തുവിന്റെ നാമം പരിഹാസ്യമാക്കിയതു പോലൊന്നും ഒരു സിനിമാ ടൈറ്റിലു കൊണ്ട് യേശു അവഹേളിക്കപ്പെടുന്നില്ല. അങ്ങനെയുണ്ടായാൽത്തന്നെ ക്ഷമയുടെ നാഥനായ ഈശോ നാദിർഷായോടു ക്ഷമിക്കും.

നാദിർഷയെന്നാൽ നാദിർഷമാത്രമല്ല. ദിലീപ് കൂടിയാണ് .പോരെങ്കിൽ കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിലെ നായകൻ ദിലീപാണ് താനും. അവരും ഈ വിഷയം കത്തിക്കാൻ ഉത്സാഹഭരിതരാണ്. ആ ചേരിയുടെ ഒളിയമ്പുകൾ ഇനിയും ഇതുപോലെ വരും. നാദിർഷയോടൊരു വാക്ക്. ക്രിസ്തുവെന്ന പ്രിയപ്പെട്ട”പ്രവാചകനെ ” അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല എന്ന മറുപടിയിലെ പ്രവാചകനെന്ന വാക്ക് അബദ്ധമായി പോയി. ക്രിസ്തുവിനെ ദൈവപുത്രനായിട്ടാണ് ക്രിസ്ത്യാനികൾ കാണുന്നത്. ഇസ്ലാം മതം പ്രവാചകനായിട്ടും. ബാക്കിലോകം ,ത്യാഗിയായ, വിപ്ലവകാരിയായ ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠനായ മനുഷ്യനായിട്ടുമാണ് ക്രിസ്തുവിനെക്കാണുന്നത്.

അവളുടെ മരണത്തിന് ഉത്തരവാദി ഞാനാണ്, ജീവിച്ചിരിക്കുന്നതിൽ ഞാൻ പശ്ചാത്തപിക്കുന്നു: നടി യാഷിക

അപ്പോൾ ഒരു വശത്തുനിന്നുള്ള സംബോധനയിലെ സൂക്ഷ്മമായ അപകടം ഒഴിവാക്കാമായിരുന്നു. അത് മാത്രമാണ് ഒരു പിശകായി നാദിർഷായുടെ ഇടപെടലിൽ എനിക്കു തോന്നിയത്. ആ സംബോധന ബോധപൂർവ്വമാണെങ്കിൽ അത് ഒരു പക്ഷത്തിന് സന്തോഷമുണ്ടാക്കുന്നതാണ്. സാധാരണ ഒരു സിനിമാ ടൈറ്റിൽ വിവാദത്തിനപ്പുറം ഇതിന്റെ അപരിഹാര്യമായ അപകടം ഇതാണ്. അതാണ് ഈ കുറിപ്പെഴുതാൻ കാരണം. മലയാളി അലങ്കോലമാക്കപ്പെട്ട ജനതയായിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button