മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡിയുടെ സെറ്റിലെത്തിയ വിവരം പങ്കുവെച്ച് നടൻ ബാബു ആന്റണി. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊന്നിയിൻ സെൽവനിൽ അഭിനയിക്കവേ ഒഴിവ് ദിവസം കിട്ടിയപ്പോഴാണ് അടുത്ത് ഷൂട്ടിങ് നടക്കുന്ന ബ്രോഡാഡിയുടെ സെറ്റിലെത്തിയതെന്ന് താരം പറഞ്ഞു. മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പമുള്ള ചിത്രവും ബാബു ആന്റണി പങ്കുവെച്ചിട്ടുണ്ട്.
ബാബു ആന്റണിയുടെ വാക്കുകൾ:
മണിരത്നം സർ ഒരുക്കുന്ന പൊന്നിയിൻ സെൽവനിൽ നിന്നും ഒരു ഡേ ഓഫ് ലഭിച്ചു. അങ്ങനെ ഹൈദരാബാദിന്റെ മറ്റൊരു ഭാഗത്ത് ഷൂട്ടിങ്ങ് നടത്തുന്ന ലാലിനെയും പൃഥ്വിയേയും പോയി കണ്ടു. കനിഹയെയും പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കലിനെയും കണ്ടു. അവർ എനിക്ക് നല്ല ബിരിയാണി നൽകി. ഒപ്പം വൈശാലിയുടെയും ഭരതേട്ടനൊപ്പമുള്ള ചിത്രീകരണത്തിന്റെയും ഓർമ്മകളും പങ്കുവെച്ചു.
Post Your Comments