മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് പുഷ്പ. ചിത്രത്തിൽ അല്ലു അർജുൻ ആണ് നായകനായെത്തുന്നത്. വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ രണ്ടു ഭാഗങ്ങളായി പുറത്തെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2021 ക്രിസ്തുമസിനാകും ചിത്രം റിലീസ് ചെയ്യുക.
ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അല്ലു അര്‍ജുനും സുകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.
മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു. പി.ആര്.ഒ ആതിര ദില്‍ജിത്ത്.
Post Your Comments