ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ശ്രുതി. പൈങ്കിളി എന്ന കഥാപാത്രമായി എത്തുന്ന ശ്രുതി തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായതിനെക്കുറിച്ചു തുറന്നു പറയുന്നു.
‘തമിഴിൽ നിന്നാണ് തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായത്. കരിയറിന്റെ പുതിയ തുടക്കം, അല്ലെങ്കിൽ ഒരു പുതിയ സ്വപ്നം ലക്ഷ്യം എന്ന നിലയിലാണ് തമിഴിലെ ആ അവസരത്തെ കണ്ടത്. അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് കേട്ടറിവേയുള്ളൂ. പ്ലസ്ടു കഴിഞ്ഞ ഒരു കുട്ടിയോടാണ് ഇതൊക്കെ പറയുന്നത് എന്ന ബോധം പോലും അയാൾക്കില്ലായിരുന്നു. തമിഴിലെ പ്രമുഖനായ വ്യക്തി, അയാളുടെ പേര് പറയുന്നതിന് പോലും എനിക്ക് മടിയില്ല. നമ്മുടെ പാഷന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നതാണ് എന്റെ പോളിസി’– ശ്രുതി രജനീകാന്ത് പറയുന്നു. വനിത ഓൺലൈന്റെ ചാറ്റ്ഷോയായ അയാം ദി ആൻസറിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
Post Your Comments