GeneralLatest NewsNEWSTV Shows

അപകീര്‍ത്തികരമായ പരാമര്‍ശം, രമ്യയോട് മാപ്പ് പറയുകയാണ് വേണ്ടത്: വനിത ഷോയില്‍ നിന്നും ഇറങ്ങിയ പോയതിനെക്കുറിച്ചു നകുല്‍

വിധികര്‍ത്താക്കള്‍ എല്ലാ മത്സരാര്‍ഥികളില്‍ നിന്നും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്

വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരപുത്രിയാണ് നടി വനിത. തമിഴ് നടൻ വിജയ്കുമാറിന്റെയും നടി മഞ്ജുളയുടെയും മകളായ വനിതയുടെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. താരത്തിന്റെ മൂന്നാം വിവാഹവും വിവാഹ മോചനവുമെല്ലാം ഗോസിപ് കോളങ്ങളിൽ ചൂടൻ ചർച്ചയായിരുന്നു. നാലാമത് ഒരു വിവാഹം കൂടി വനിത കഴിക്കുമെന്നു ഒരു ചാനല്‍ പരിപാടിയില്‍ വെച്ച്‌ ജോത്സ്യന്‍ പ്രവചിച്ചതും വലിയ ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച ബിബി ജോഡികൾ എന്ന പരിപാടിയിൽ നിന്നും താരം പിന്മാറിയതാണ്.

ബിബി ജോഡികള്‍ എന്ന പരിപാടിയില്‍ നിന്നും പിന്മാറിയത് മുതിര്‍ന്ന നടിയായ രമ്യ കൃഷ്ണന്റെ പ്രവര്‍ത്തികള്‍ സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണെന്ന് വനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ച്‌ മറ്റൊരു വിധി കര്‍ത്താവ് ആയ നടന്‍ നകുല്‍ കൂടി രംഗത്ത് വന്നിരിക്കുകയാണ്.

read also: വിവാദങ്ങളുടെ പിന്നിൽ വികാരഭരിതരായ ക്രിസ്ത്യാനികളും ഇസ്ലാം വിരുദ്ധരും: ലക്ഷ്യം നാദിർഷയും ദിലീപും ആണെന്ന് ജോൺ ഡിറ്റോ

ബിബി ജോഡികളില്‍ രമ്യ കൃഷ്ണനും നകുലും വിധികര്‍ത്തക്കൾ ആയിരുന്നു. ‘വനിത വിജയ്കുമാറും സുരേഷ് ചക്രവര്‍ത്തിയും ജോഡികളായി അവതരിപ്പിച്ച പെര്‍ഫോമന്‍സിനെ കുറിച്ച്‌ രമ്യ പറഞ്ഞ കാര്യങ്ങളാണ് വനിതയെ ചൊടിപ്പിച്ചത്. വിധികര്‍ത്താക്കള്‍ എന്ന നിലയില്‍ എല്ലാ മത്സരാര്‍ഥികളില്‍ നിന്നും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. വനിത അവരുടെ പാട്ടിന് വേണ്ടി രണ്ട് മിനുറ്റ് വെറുതേ കളഞ്ഞു. ശേഷം അവരുടെ ഊഴം വന്നപ്പോള്‍ ഊര്‍ജസ്വലതയോടെ നൃത്തം ചെയ്യേണ്ടിയിരുന്നെങ്കിലും അതില്‍ പരാജയപ്പെടുകയായിരുന്നു. ഒരു ഷോ യില്‍ മത്സരാര്‍ഥികളെ താരതമ്യം ചെയ്യേണ്ടി വരും. അങ്ങനെയാണ് വനിതയുടെ കാര്യത്തില്‍ രമ്യയും ചെയ്തത്. പക്ഷേ അത് മോശമായ രീതിയിലാണ് വനിത എടുത്തത്. ഷൂട്ട് കഴിഞ്ഞ് സെറ്റില്‍ നിന്ന് പോയതിന് ശേഷവും വനിത അവരെ കുറിച്ച്‌ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി. രമ്യയോട് അവര്‍ മാപ്പ് പറയുകയാണ് വേണ്ടത്’- നകുല്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button