കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ , ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘നായാട്ട്’. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം പിന്നീട് നെറ്റ്ഫ്ലിക്സിലും പ്രദർശനത്തിനെത്തിയിരുന്നു. വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്കിനൊരുങ്ങുന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി, തെലുങ്ക് റീമേക്കുകളുടെ അവകാശം സ്വന്തമാക്കിയിരിക്കുകയാണ് നടന്മാരായ ജോൺ എബ്രഹാമും, അല്ലു അർജുനും. ഒരു എന്റര്‍ട്ടെയിന്‍മെന്റ് പോര്‍ട്ടലിനോട് സംസാരിക്കവെ മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
അയ്യപ്പനും കോശിയുടെയും ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതും ജോണ്‍ എബ്രഹാം തന്നെയാണ്. അതേസമയം തമിഴിൽ നായാട്ട് സംവിധാനം ചെയ്യുക ഗൗതം വാസുദേവ് മേനോനാണ്.
ഏപ്രില്‍ 8നാണ് നായാട്ട് തിയറ്ററില്‍ റിലീസ് ചെയ്തത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം റിലീസ് ചെയ്തത്. മൂന്ന് പോലീസുകാർ നേരിടുന്ന പ്രശ്നങ്ങൾ സമകാലിക സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ പറഞ്ഞുവെക്കുകയാണ് നായാട്ട് എന്ന ചിത്രം. ഷാഹി കബീർ ആണ് നായാട്ടിന്റെ രചന നിർവഹിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹണം.
Post Your Comments