ചെന്നൈ: വിജയ്യെ നായകനാക്കി നെൽസൺ ദിലീപ്കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബീസ്റ്റ്’. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ പുനരാരംഭിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് നടി പൂജ ഹെഗ്ഡെ. ഇൻസ്റ്റഗ്രാമിലൂടെയാണ് പൂജ ഇക്കാര്യ അറിയിച്ചത്.
ചിത്രത്തിലെ വിജയ്യുടെ ഇന്‍ട്രോ സീനും, ചില ആക്ഷന്‍ രംഗങ്ങളുമാണ് ജോര്‍ജിയയില്‍ വെച്ച് ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിമൂലം മുടങ്ങി കിടന്ന സിനിമയുടെ ഷൂട്ടിങാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.
ബീസ്റ്റിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഷോട്ട് ഗണ്‍ പിടിച്ച് നില്ക്കുന്ന വിജയ്യുടെ ചിത്രമാണ് ഉള്ളത്. ബീസ്റ്റില്‍ വിജയ് പൊലീസാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.
Post Your Comments