
രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് സോനു സൂദ്. കൊവിഡിന്റെ ആദ്യഘട്ടം മുതൽ നിരവധി സഹായങ്ങളാണ് താരത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ
രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അദ്ധേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ഒരു ആരാധകൻ ഒരുക്കിയ നൽകിയ സമ്മാനമാണ് സോനുവിനെ ഞെട്ടിച്ചിരിക്കുന്നത്.
https://www.instagram.com/tv/CR8tR16j2VX/?utm_source=ig_embed&ig_rid=aeb6125f-2f50-490e-b059-fea6ffa72326
ആർട്ടിസ്റ്റ് ആയ വിപുൽ മിരാജ്കർ ആണ് 50,000 സ്ക്വയർ ഫീറ്റ് സ്ഥലത്ത് സോനുവിന്റെ കൂറ്റനൊരു പോർട്രെയ്റ്റ് ഒരുക്കിയത്. പച്ചപ്പ് നിറഞ്ഞ സ്ഥലത്ത് അദ്ദേഹത്തിന്റെ ചിത്രത്തിന്റെ ആകൃതി വരച്ച ശേഷം കൈകൾ ഉപയോഗിച്ചാണ് ഇത്രയും വലിയ പോർട്രെയ്റ്റ് വിപുൽ നിർമിച്ചത്. പോർട്രെയ്റ്റ് പൂർത്തിയാക്കാൻ വിപുലിനു വേണ്ടി വന്നത് ഇരുപത് ദിവസവും. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത പിറന്നാൾ സമ്മാനമാണ് വിപുൽ തനിക്ക് സമ്മാനിച്ചതെന്നായിരുന്നു സോനു സൂദിന്റെ കമന്റ്. കുടുംബത്തോടൊപ്പം ഇരുന്ന് വിപുല ഒരുക്കിയ പോർട്രെയ്റ്റ് വീഡിയോയും സോനു കാണുകയും ചെയ്തു.
https://www.instagram.com/tv/CSBsw1zDcuZ/?utm_source=ig_embed&ig_rid=4edf05ec-ab9c-4477-8a78-28c96b5d1718
Post Your Comments