തിരക്കഥാകൃത്ത് സജീവ് പാഴൂർ സംവിധാനത്തിലേക്ക് ചുവടുവെയ്ക്കുന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ തിരക്കഥാകൃത്താണ് സജീവ് പാഴൂര്‍. സജീവ് പാഴൂരിന്റെ ആദ്യ സംവിധാനം തമിഴിലാണ്. യോഗി ബാബുവാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യോഗി ബാബുവിനൊപ്പം ഉര്‍വശിയും പ്രധാന റോളില്‍ ചിത്രത്തിലുണ്ട്.
ദക്ഷിണേന്ത്യയില്‍ വലിയ ചര്‍ച്ചയായ ‘മണ്ടേല’ എന്ന സിനിമക്ക് ശേഷം യോഗി ബാബു നായകനാകുന്ന ചിത്രമാണ് ഇത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി പ്രജിത്ത് സംവിധാനം ചെയ്ത ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന സിനിമയാണ് സജീവ് പാഴൂരിന്റെ രചനയില്‍ പുറത്തിറങ്ങിയത്. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥന്’ എന്ന സിനിമയുടെ തിരക്കഥയും സജീവ് പാഴൂരിന്റേതാണ്.
Post Your Comments