ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും സിനിമാലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ താരം ഏവർക്കും പ്രിയങ്കരിയാണ്. ഇപ്പോഴിതാ തന്റെ താത്തയുടെ എൺപത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം.
ഇതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. സായിയുടെ സഹോദരി പൂജയെയും ചിത്രങ്ങളിൽ കാണാം. സാരി അണിഞ്ഞ് തലയിൽ മുല്ലപ്പൂവ് ചൂടി നാടൻ വേഷത്തിലാണ് സായ് പല്ലവിയെ കാണാൻ കഴിയുന്നത്.
https://www.instagram.com/p/CSEd0D_lEph/?utm_source=ig_web_copy_link
പ്രേമത്തിലെ മലർ മിസ് ആയി എത്തിയാണ് താരം മലായാളികളുടെയും പ്രിയങ്കരിയായി മാറിയത് . മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.
Post Your Comments