GeneralLatest NewsMollywoodNEWSSocial Media

പരിചയപെടുമ്പോൾ ‘എന്ത് ചെയ്യുന്നു’എന്ന് പലരും ചോദിക്കുന്നത്, എത്ര ബഹുമാനിക്കണമെന്ന് തീരുമാനിക്കാനാണ്: രമേഷ് പിഷാരടി

രമേഷ് പങ്കുവെച്ച പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചചെയ്യപ്പെടുന്നത്

നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്തിയെ അദ്ദേഹം ചിത്രങ്ങളാണെങ്കിൽ പോലും പങ്കുവെയ്ക്കാറുള്ളു. ഇപ്പോഴിതാ അത്തരത്തിൽ വളരെ ഗൗരമായ തലക്കെട്ടോടുകൂടി രമേഷ് പങ്കുവെച്ച പുതിയ പോസ്റ്റാണ് ചർച്ചചെയ്യപ്പെടുന്നത്.

ഒരാൾ നമ്മളെ ആദ്യമായി പരിചയപ്പെടുമ്പോൾ, എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്നത് നമ്മളെ എത്രത്തോളം ബഹുമാനിക്കണം എന്ന് അറിയാൻ വേണ്ടിയാണ് എന്ന് രമേശ് പറയുന്നു.

‘പരിചയപെടുമ്പോൾ എന്ത് ചെയ്യുന്നു എന്ന് പലരും ചോദിക്കുന്നത് ; എത്ര ബഹുമാനിക്കണം എന്നു തീരുമാനിക്കാനാണ്’ രമേശ് പിഷാരടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

നിരവധിപേരാണ് ഇത് ശരി വെച്ചുകൊണ്ട് താരത്തിന്റെ പോസ്റ്റിന് കമന്റുമായെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button