കന്നഡ സൂപ്പര്‍ താരം ചിരഞ്ജീവി സര്‍ജയുടെ വിയോഗം മേഘ്ന രാജ് എന്ന നടിയ്ക്ക് തീരാ വേദനയായിരുന്നുവെങ്കിലും ഇപ്പോള്‍ ആ വേദനയ്ക്ക് ആശ്വാസമായി വീട്ടില്‍ ഒരു കുഞ്ഞു ചിരി നിറയുന്നുണ്ട്. തന്റെ പ്രാണനായ ചിരുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് താരം .
‘ജീവിതത്തില്‍ ഏതു കാര്യം ചെയ്യുമ്പോഴും ആഘോഷമാക്കുന്നതായിരുന്നു ചിരുവിന്റെ രീതി. ചിരു പോയതിനാല്‍ ബേബി ഷവര്‍ വേണ്ടെന്നു ഞാന്‍ പറഞ്ഞു. ധ്രുവയുടെയും, അച്ഛന്റെയും, അമ്മയുടെയും, സുഹൃത്തുക്കളുടെയും മൂന്ന് ഷവര്‍ കിട്ടി. എല്ലാം ചിരു മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ. പതിനാല് വര്‍ഷം മുന്‍പാണ് ചിരുവിനെ ആദ്യം കാണുന്നത്. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമാ കുടുംബം. അതിനാല്‍ വീട്ടുകാര്‍ തമ്മില്‍ അറിയാമായിരുന്നു. അമ്മയാണ് എനിക്ക് പരിചയപ്പെടുത്തുന്നത്. അപ്പോള്‍ ഒരു മാന്ത്രികത ഒരു അനുഭവപ്പെട്ടു. നാളെ പ്രിയ പാതിയായി മാറുമെന്നൊന്നും അപ്പോള്‍ കരുതിയില്ല. ആദ്യ കാഴ്ച്ചയില്‍ തന്നെ എന്തോ ഒരു ആത്മബന്ധം ഞങ്ങള്‍ക്കിടയിലുണ്ടെന്നു തോന്നി. ആ ദിവസം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. പത്തു വര്‍ഷം നീണ്ട പ്രണയം വിവാഹം വരെ എത്താന്‍ ആ സമയം വേണമെന്ന് ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു’.
Post Your Comments