സമൂഹമാധ്യമത്തില്‍ തനിക്കെതിരെ വരുന്ന വ്യാവർത്തയ്‌ക്കെതിരെ മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌പേഴ്‌സണുമായ രഞ്ജു രഞ്ജിമാർ. ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടര്‍ന്ന് ജീവനൊടുക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ മരണവുമായി ബന്ധപ്പെടുത്തിയാണ് രഞ്ജുവിനെതിരെ വ്യാപകമായ ആരോപണങ്ങൾ പ്രചരിക്കുന്നത്. അനന്യ മരിച്ച് ദിവസങ്ങള്‍ക്കകം തന്നെ രഞ്ജു തന്റെ വീട്ടില്‍ സുഹൃത്തുക്കളെ വിളിച്ച് ആഘോഷം നടത്തി എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിക്കുന്നത്.
എന്നാൽ വളരെ ദുഃഖത്തിൽ ഇരിക്കുന്ന തന്നെ കാണാനും ആശ്വസിപ്പിക്കാനുമാണ് സുഹൃത്തുക്കൾ എത്തിയതെന്നും, അവർക്ക് ഭക്ഷണം ഉണ്ടാക്കി നൽകുവാനുള്ള മാനസികാവസ്ഥയിൽ പോലുമില്ലായിരുന്നു താനെന്നും. അതുകൊണ്ടാണ് അവർ പുറത്തു നിന്ന് ഭക്ഷണം വരുത്തി കഴിച്ചതെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചപ്പോൾ അതിനെ തെറ്റായ രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും രഞ്ജു പറയുന്നു.
രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍:
‘ഇതിന് മറുപടി പറയണൊ വേണ്ടയൊ എന്ന് ഷൗേെ ആലോചിച്ചു, പക്ഷേ ഉത്തരം കൊടുക്കണം എന്നു തോന്നി,, അമ്മയെ വിറ്റും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റും എന്നു കേട്ടിട്ടുണ്ട്. നിനക്കൊന്നും മനസ്സാക്ഷി ഇല്ലെ. നിന്റെയൊക്കെ വീട്ടിലാണ് ഈ ദുരിധം സംഭവിച്ചതെങ്കില്‍, ആരൊക്കെ കേറി ഇറങ്ങുന്നു എന്നു നോക്കിയിരിക്കുമൊ. ഇതില്‍ uploard ചെയ്തിരിക്കുന്ന എന്റെ ഫോട്ടോകളുടെ Date നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയും. ‘എന്നെ ആശ്വസിപ്പിക്കാനും, എന്റെ ദു:ഖത്തില്‍ പങ്കുചേരാനും 30ന് എന്റെ വീട്ടില്‍ വന്ന എന്റെ സുഹൃത്തുക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും എനിക്കു കഴിഞ്ഞില്ല. അവര്‍ തന്നെ ഭക്ഷണം order ചെയ്തു എന്റെ വീടിന്റ ഉമ്മറത്ത് ഇരുന്ന് കഴിച്ചു എന്നെ നിര്‍ബന്ധിച്ചു കഴിപ്പിച്ചു. ഈ വിഡിയോ ഞാന്‍ Post ചെയ്തിരുന്നു. എന്നാല്‍ അതിനെ പോലും കച്ചവടമാക്കാന്‍ തരംതാണ തലക്കെട്ടുകളോടു കൂടി നിങ്ങള്‍ Post ചെയ്തപ്പോള്‍ നിങ്ങള്‍ക്കുണ്ടായ ആശ്വാസം ഊഹിക്കാന്‍ കഴിയുന്നുണ്ട്. നിങ്ങളോടൊന്നും തര്‍ക്കിക്കാനൊ, വാദിക്കാനൊ ഞാനില്ല, എന്നെ എനിക്കറിയാം, എന്നെ മനസ്സിലാക്കിയവര്‍ക്കറിയാം, നിങ്ങള്‍ എറിയുന്ന ഓരോ കല്ലുകളും നാളെ നിങ്ങള്‍ക്കുനേരെ വരാതിരിക്കട്ടെ’
ജൂലൈ 21നാണ് ട്രാന്‍സ്‌പേഴ്‌സണായ അനന്യയെ (28) ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments