
അഫ്ഗാനിസ്താനിലെ ജനപ്രിയ ഹാസ്യ താരം നാസർ മുഹമ്മദിനെ താലിബാൻ ഭീകരർ അതിക്രൂരമായി കൊന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. കഴുത്തറുത്ത് കൊന്നു കെട്ടിത്തൂക്കി കൊന്നതും പോരാഞ്ഞു മൃതശരീരത്തിലേക്ക് വെടിയുണ്ടകള്‍ പായിച്ചു ഹരം കൊള്ളുന്നവരെ എന്താണ് വിളിക്കേണ്ടത്. ഒരു കലാകാരനായതാണോ നാസര്‍ ചെയ്ത തെറ്റെന്നും ജോയ് മാത്യു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദ് എന്ന ഇറാനിയൻ നടൻ, താലിബാൻ ഭീകരതയുടെ അവസാനത്തെ ഇര കഴുത്തറുത്ത് കൊന്നു കെട്ടിത്തൂക്കി കൊന്നതും പോരാഞ്ഞു മൃതശരീരത്തിലേക്ക് വെടിയുണ്ടകൾ പായിച്ചു ഹരം കൊള്ളുന്നവരെ എന്താണ് വിളിക്കേണ്ടത് ! കലാകാരനായിരുന്നു എന്നതാണത്രെ ഇദ്ദേഹം ചെയ്ത കുറ്റം. ഇജ്ജാതി നായ്‌ക്കളുടെ കൂടെ ചേരുവാനാണ് നമ്മുടെ കുട്ടികൾ രാജ്യം വിടുന്നത് എന്തൊരു ദുരന്തം !
Post Your Comments