തെന്നിന്ത്യൻ സിനിമയിലെ സുപരിചിത മുഖമാണ് ജോൺ കോക്കൻ. ബാഹുബലി ദി ബിഗിനിങ്, കെജിഎഫ് ചാപ്റ്റര്‍ 1 എന്നീ ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം സാര്‍പട്ട പരമ്പര എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. ചിത്രം ഗംഭീര വിജയം കൈവരിച്ചതോടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ജോൺ കോക്കൻ.
എന്നാൽ ഒരിക്കൽ അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കി വിട്ട കാലം ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ജോൺ. തന്നെ ഒതുക്കാന്‍ ശ്രമിച്ചത് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെയാണെന്നും താരം പറയുന്നു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
ജോണ്‍ കോക്കന്റെ വാക്കുകൾ:
ശിക്കാര്‍ എന്ന പടത്തില്‍ നല്ലൊരു കാരക്ടറിലേക്ക എന്നെ കാസ്റ്റ് ചെയ്തു. ആരൊക്കെയോ കളിച്ച് എന്നെ ഒതുക്കി. 15 ദിവസമാണ് എന്നെ എഗ്രിമെന്റ് ചെയ്തിരുന്നത്. പക്ഷേ രണ്ട് ദിവസം കൊണ്ട് എന്റെ ഭാഗം ഷൂട്ട് ചെയ്ത് തീര്‍ത്തു. പിന്നെ വിളിയൊന്നും ഉണ്ടായില്ല. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞത് ജോണ്‍ കോക്കന് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു, അതുകൊണ്ടാണ് കാരക്ടര്‍ കട്ട് ചെയ്തതെന്ന് അന്ന് പറഞ്ഞു. അന്ന് മുതലുള്ള വേദന താണ്ടിയാണ് സാര്‍പട്ട പരമ്പരയില്‍ എത്തിയത്. ആ വേദന എല്ലാ കാലവും മനസില്‍ ഉണ്ടായിരുന്നു.
Leave a Comment