CinemaGeneralLatest NewsMollywoodNEWS

പ്രവാസ ജീവിതം അവസാനിപ്പിച്ചത് മകള്‍ക്ക് വേണ്ടി: തുറന്നു പറഞ്ഞു ജലജ

അതുകഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് സിനിമയാണ് തന്റെ പാഷന്‍ എന്ന് മകള്‍ പറഞ്ഞത്

‘മാലിക്’ എന്ന സിനിമ പ്രാധാന്യം നല്‍കുന്നത് അതില്‍ അഭിനയിച്ചിരിക്കുന്ന നടന്മാര്‍ക്ക് മാത്രമല്ല. നിമിഷ സജയന്‍ ഉള്‍പ്പെടെയുള്ള നടിമാര്‍ നിറഞ്ഞാടിയ ചിത്രം കൂടിയാണ് .മാലിക്.. പക്ഷേ ന്യൂജനറേഷന്‍ സിനിമാക്കാര്‍ക്കിടയില്‍ ഒരു പഴയകാല നടി മാലിക് എന്ന സിനിമയില്‍ സ്വാഭാവിക അഭിനയത്തിന്റെ വേലി കെട്ടി വിരിഞ്ഞു നില്‍ക്കുമ്പോള്‍ തന്റെ rand തിരിച്ചു വരവിനെക്കുറിച്ച് തുറന്നു സംവദിക്കുകയാണ് താരം. മനോരമയുടെ ഞായറാഴ്ചയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പഴയകാല സൂപ്പര്‍ ഹിറ്റ് നടി ജലജ മനസ്സ് തുറന്നത്. സിനിമയില്‍ വലിയ  ഭാവി ആഗ്രഹിക്കുന്ന തന്റെ മകള്‍ ദേവിയെക്കുറിച്ചും ജലജ പങ്കുവച്ചു.

ജലജയുടെ വാക്കുകള്‍

‘ഒരു മടങ്ങി വരവ് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇത്ര നല്ല ഒരു ഇന്ട്രോ ലഭിക്കുമെന്ന് കരുതിയില്ല. എന്നെക്കാല്‍ സിനിമ സ്വപ്നം കണ്ടു ജീവിക്കുന്നവളാണ് എന്റെ മകള്‍ ദേവി. തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ വളരെ യാദൃശ്ചികമായിട്ടാണ് മഹേഷ്‌ നാരായണനെ പരിചയപ്പെടുന്നത്. പിന്നീട് 2019-ല്‍ മഹേഷ്‌ എന്നെ ഫോണില്‍ വിളിച്ചു ഒരു അവസരമുണ്ടെന്നു പറഞ്ഞു. മകള്‍ക്ക് വേണ്ടിയായിരിക്കുമെന്നാണ് കരുതിയത്. സ്ക്രിപ്റ്റ് മുഴുവന്‍ വായിക്കാന്‍ തന്നു’.

മകളെക്കുറിച്ച് ജലജ

മകള്‍ ബഹ്റൈനില്‍ ബ്രിട്ടീഷ് സ്കൂളിലാണ് പഠിച്ചത്. പിന്നീട് ബിരുദ പഠനത്തിനായി യുഎസിലേക്ക് പോയി. അതുകഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് സിനിമയാണ് തന്റെ പാഷന്‍ എന്ന് മകള്‍ പറഞ്ഞത്. ഞാനും അവളുടെ അച്ഛനും അതിനു എതിര് നിന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് അച്ഛനോട് ഉറപ്പിച്ചു പറഞ്ഞതാ എന്നെ തന്നെയാണ് ഞാന്‍ അവളില്‍ കണ്ടത്. അവള്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയെത്തി. തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്യുകയായിരുന്നു’. ജലജ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button