GeneralLatest NewsMollywoodMovie GossipsNEWSSocial Media

മേതിൽ ദേവിക ബന്ധം വേർപെടുത്താനുള്ള കാരണം കണ്ടെത്തി സോഷ്യൽ മീഡിയ: മുകേഷിനെ വെള്ളപൂശാൻ ശ്രമം?

മുകേഷ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് മേതിൽ ദേവികയ്ക്ക് എതിർപ്പായിരുന്നതായാണ് വിവരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് മുകേഷ് മേതിൽ ദേവിക വിവാഹമോചനം. വിവാഹ ബന്ധം അവസാനിപ്പിക്കുന്ന കാര്യം മേതില്‍ ദേവിക തന്നെയാണ് അറിയിച്ചത്. ഇതിന് പിന്നാലെ ഇരുവരുടെയും ബന്ധത്തെ കുറിച്ചുള്ള കാര്യങ്ങൾ വലിയരീതിയിൽ ചർച്ചയായി. മുകേഷുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും ഗാർഹികപീഡന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് എന്നും ദേവിക പറഞ്ഞിരുന്നു. വേർപിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തന്നെ തുടരുമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ പിരിയാനുള്ള വ്യക്തമായ കാരണങ്ങൾ ഇരുവരും പറഞ്ഞിരുന്നില്ല.

എന്നാൽ ഇപ്പോൾ ഇരുവരും പിരിയാനുള്ള യഥാർത്ഥ കാരണമിതാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. മേതിൽ ദേവിക മുകേഷ് എന്ന നടനെയാണ് സ്നേഹിച്ചതും വിവാഹം കഴിച്ചതും. ഇരുവരും കലാരംഗത്തുള്ളവരായതുകൊണ്ടുതന്നെ പരസ്പരം മനസിലാക്കി മുന്നോട്ടു പോകും എന്ന ദേവിക കരുതിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മുകേഷ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും, എംഎൽഎയുമായതോടെ ഇരുവർക്കുമിടയിൽ സ്വകര്യത നഷ്ടമായതായി പറയപ്പെടുന്നു. ഇത് മേതിൽ ദേവികയെ വളരെയധികം അസ്വസ്ഥതപ്പെടുത്തി. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ മുകേഷിന് സാധിച്ചില്ല. എംഎൽഎയെ കാണുവാനും പരാതി പറയുവാനും ധാരാളം ആളുകൾ വീട്ടിൽ വരുവാൻ തുടങ്ങി. ഇത് പ്രൈവസി ഇല്ലാതെ ആക്കി മാറ്റി. മുകേഷ് വീട്ടിൽ ഇല്ലാത്ത അവസ്ഥയായി. ഇതോടെ ആയിരുന്നു ഇരുവരും തമ്മിലുള്ള അകൽച്ച ആരംഭിച്ചത്.

പിന്നീട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുകേഷ് വീണ്ടും മത്സരിക്കാൻ തീരുമാനിച്ചു. ഇതിൽ ദേവിക ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും മുകേഷ് വഴങ്ങിയില്ല. വീണ്ടും എംഎൽഎ ആയതോടെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുകയും ഒടുവിൽ വിവാഹമോചനത്തിലേക്ക് എത്തുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button