തെന്നിന്ത്യയുടെ പ്രിയ താര ദമ്പതികളാണ് സുഹാസിനിയും മണിരത്നവും. ഇരുവരും തങ്ങളുടെ മുപ്പത്തിമൂന്നാം വിവാഹവാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹം മുതൽ ഇതുവരെയുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് സുഹാസിനി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
‘ഓഗസ്റ്റ് 26ന് ഞങ്ങൾ 33 വർഷം പൂർത്തിയാക്കുന്നു’ എന്നു കുറിച്ചു കൊണ്ടാണ് സുഹാസിനി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.instagram.com/p/CSA21aupVuS/?utm_source=ig_embed&ig_rid=1be212f0-d0ef-488f-9e35-b189327fe23b
1988 ഓഗസ്റ്റ് 26നാണ് സുഹാസിനിയും സംവിധായകൻ മണിരത്നവും വിവാഹിതരായത്. ഇവർക്ക് നന്ദൻ എന്ന മകനുണ്ട്.
1983ൽ പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ സുഹാസിനി മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Post Your Comments