
ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ വാട്സാപ്പ് ചാറ്റ് പുറത്തായി. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പുറത്തെത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ്, താരത്തിന്റെ കൈയിൽ ഇരുന്ന മൊബൈൽ ചിത്രവും അതിൽപ്പെട്ടത്. ആർക്കോ മൊബൈൽ വഴി സന്ദേശം അയച്ചുകൊണ്ടിരുന്ന ശ്രദ്ധയുടെ ചിത്രം സൂം ചെയ്താണ് അതിലെ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിൽ, നീല വസ്ത്രം ധരിച്ച് ഒരു പുഞ്ചിരിയോട് കൂടി താരം ഫോണിൽ സന്ദേശമയക്കുന്നത് കാണാം. ഒന്നിലധികം കോണുകളിൽ നിന്ന് എടുത്ത ചിത്രങ്ങൾ ശ്രദ്ധയുടെ ചാറ്റ് സംഭാഷണം പൂർണ്ണമായും കാണാവുന്ന വിധത്തിലാണ്. മൂന്നു ചുവന്ന ഹൃദയ ഇമോജികൾ ആണ് ചാറ്റ് ചെയ്യുന്ന ആളിന്റെ പേരിന്റെ സ്ഥാനത്തുള്ളത്. ‘നിങ്ങളെ പോലെയൊരാളെ ഞാൻ ജീവിതത്തിൽ പരിചയപ്പെട്ടിട്ടില്ല, ഏതു സാഹചര്യത്തിലും നിങ്ങൾ എന്റെയൊപ്പം ഉണ്ടായിരുന്നു. എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലീകരിച്ചതിന് നന്ദി’ എന്നൊക്കെയാണ് ശ്രദ്ധയുടെ സ്ക്രീനിലെ വാചകങ്ങൾ.
എന്നാൽ ചിത്രങ്ങൾ എഡിറ്റ് ചെയ്താണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് ചിലർ പറയുന്നു. ‘സുഹൃത്തുക്കളേ, ഈ ചാറ്റിംഗ് ആപ്പിന്റെ (വാട്ട്സ്ആപ്പ്) ഇന്റർഫേസ് വ്യാജമാണ്, അവർ ഉപയോഗിക്കുന്ന ഫോൺ ആൻഡ്രോയിഡാണ്’, ഒരാൾ കമന്റ് ചെയ്തു.
സ്വകാര്യതയുടെ കടന്നുകയറ്റമെന്ന് വിളിച്ച് ശ്രദ്ധയുടെ ചാറ്റുകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് ചില ആരാധകർ വിമർശിച്ചു. മറുവശത്ത്, ചിത്രം സിനിമയിലെ ഒരു രംഗമാണെന്നും ചാറ്റുകൾ തിരക്കഥയെന്നും മറ്റു ചിലർ പരാമർശിച്ചു.
സ്വകാര്യ ജീവിതത്തിലെ വിവരങ്ങൾ പുറത്തുവിടാതെയിരുന്നിട്ടും, തന്റെ കരിയറിലുടനീളം ബോളിവുഡിലെ ചില വ്യക്തികളുമായി ശ്രദ്ധ പ്രണയത്തിലെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായി. നടൻ രോഹൻ ശ്രേഷ്ഠ, ‘തൂഫാൻ’ സിനിമയിലെ നടൻ ഫർഹാൻ അക്തർ തുടങ്ങിയ നടന്മാരുടെ എല്ലാം പേര് വെച്ച് ശ്രദ്ധയ്ക്കെതിരെ ഗോസിപ്പുകൾ ഉയർന്നിരുന്നു.
Post Your Comments