GeneralLatest NewsMollywoodNEWSSocial Media

ഇത് രണ്ടും ഞാൻ ശ്രദ്ധിക്കാറുണ്ട്, എന്നോട് കളിക്കാൻ നിൽക്കരുത്: മേക്കോവർ ചിത്രത്തിന്റെ കമൻ്റിന് മറുപടിയുമായി സനുഷ

മേക്കോവർ ചിത്രങ്ങളുമായി സനുഷ

ബാലതാരമായെത്തി പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് സനുഷ. മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലുമായി നിരവധി സിനിമകളിൽ താരം ഇതിനോടകം വേഷമിട്ടിട്ടുണ്ട്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് താരം. പൊതുവെ നടൻ വേഷങ്ങളാണ് സനുഷയ്ക്ക് സിനിമയിൽ ലഭിക്കാറുള്ളത്. ഇപ്പോഴിതാ സനുഷയും തന്റെ ലുക്ക് മാറ്റി പിടിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രങ്ങൾ അതിന്റെ സൂചനയാണ്. ഗ്ലാമറസ് ലുക്കിലാണ് സനുഷ എത്തിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റമായി എത്തിയിരിക്കുന്നത്.

പ്രശംസാപ്രവാഹത്തിനിടെ നിരവധി വിമർശനക്കമൻ്റുകളും എത്തുന്നുണ്ട്. എന്നാൽ പ്രകോപ്പിക്കുവാനായി നിരവധി കമൻ്റുകൾ ഇടുന്നവരിൽ ചിലർക്ക് നടി നേരിട്ട് മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്. ‘നിങ്ങളുടെ വലിയ ആരാധകൻ എന്നത് നിങ്ങൾക്ക് ഒട്ടും നേരിട്ട് അറിയാവുന്ന വ്യക്തിയായിരിക്കില്ല, എന്നാൽ നിങ്ങളുടെ വലിയ ശത്രു നിങ്ങൾക്ക് അറിയാവുന്ന വ്യക്തി തന്നെയായിരിക്കും. അവർക്കെതിരെ ചലിക്കാൻ തുടങ്ങുമ്പോഴാണ് കളി മാറുക. അതിനെ തടയാനും പ്രതിരോധിക്കാനും തോൽപ്പിക്കാനുമായി വെല്ലുവിളിക്കൂ’ എന്ന ഒരു ആരാധകൻ്റെ കമൻ്റിന് നടി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

‘ഇത് രണ്ടും ഞാൻ ശ്രദ്ധിക്കാറുണ്ട്. സുഹൃത്തുക്കളെയും ശത്രുക്കളെയും നന്നായി വീക്ഷിക്കുക എന്നത് എനിക്ക് വളരെ താത്പര്യമുള്ള ഒരുകാര്യമാണ്. ജീവിതത്തിൻ്റെ എല്ലാ പ്രതിസന്ധികളെയും കുറിച്ച് നല്ല അവബോധമുള്ള ഒരു പെൺകുട്ടിയോട് കളിക്കാൻ നിൽക്കരുതെന്നാണ് പറയാനുള്ളതെന്നാണ്’ സനുഷ പറഞ്ഞു.

https://www.instagram.com/p/CR3-LYtMy2j/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button