പ്രേഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് സ്റ്റാര്‍ മാജിക്. സിനിമാ സീരിയൽ താരങ്ങൾ തന്നെ പങ്കെടുക്കുന്നത് കൊണ്ട് പരിപാടിക്ക് കാഴ്ചക്കാർ ഏറെയാണ്. രസകരമായ ഗെയിമും, അവതാരക ലക്ഷ്മി നക്ഷത്രയുടെ സപ്പോര്‍ട്ടും കാണികളുടെ പിന്തുണയും കിട്ടുന്നതോടെ പരിപാടിക്ക് ആരാധകരും ഏറെയാണ്.
അനുമോള്‍, നോബി, നെല്‍സണ്‍, ഐശ്വര്യ, മൃദുല വിജയ്, യുവകൃഷ്ണ, ശ്രീവിദ്യ, ബിനു അടിമാലി, അസീസ്, മാന്‍വി, ഷിയാസ് കരീം, സാധിക വേണുഗോപാല്‍ തുടങ്ങിയവരെല്ലാം പരിപാടിയില്‍ സജീവമാണ്. പരിപാടിയിലെ ഏറെ പ്രത്യേകതയുള്ള ഒന്നാണ് ചാട്ടവാറടി. തോൽക്കുന്നവർക്കാണ് ഇത് കിട്ടാറുള്ളത്. ഇത് വെറുതെ കാണിക്കുന്നതാണ് എന്നും, അടി കിട്ടുന്നതൊക്കെ അഭിനയം ആണെന്നും ഒക്കെ സംസാരമുണ്ട്. എന്നാൽ ഇപ്പോഴിതാ അടി ശരിക്ക് കിട്ടുന്നത് തന്നെയാണെന്ന് പറയുകയാണ് നടി സാധിക വേണുഗോപാൽ.
സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി അഭിനയം അല്ലെന്നും, ഒരിക്കല്‍ തനിക്ക് തങ്കച്ചൻ എന്ന തങ്കുവിന്റെ കൈയില്‍ നിന്നും നല്ലത് പോലെ കിട്ടിയിട്ടുണ്ട് എന്നും സാധിക പറയുന്നു. കാലിന്റെ ലിഗ്മെന്റിനാണ് അടി കിട്ടിയത്. നല്ല വേദനയാണ്, അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിലേ കാണൂ എന്നും സാധിക പറയുന്നു. അതുപോലെ ഒരു പ്രാവശ്യം നടി സ്റ്റെഫി അടി കിട്ടിയിട്ട് കരഞ്ഞു പോയ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും സാധിക പറഞ്ഞു. ഒരു ദിവസത്തേക്ക് നമ്മള്‍ അവര്‍ പറയുന്നത് പോലെ ചെയ്യണം. അതിനാണ് കാശ് വരുന്നത് എന്നും നടി പറയുന്നു. സിനിമാ തിരക്ക് മൂലമാണ് ഇപ്പോൾ പരിപാടിയിൽ പങ്കെടുക്കാത്തതെന്നും താരം കൂട്ടിച്ചേർത്തു.
Post Your Comments