GeneralKollywoodLatest NewsNEWSSocial MediaTollywood

ഇത് ഇഷ്ടമായെങ്കിൽ, മറ്റൊന്നിനും നിങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹത്തെ തകര്‍ക്കാന്‍ കഴിയില്ല: രശ്മിക

പല്ല് കാട്ടി ചിരിച്ച് നില്‍ക്കുന്ന വളരെ വിചിത്രമായ ഒരു സെല്‍ഫി ചിത്രമാണ് രശ്മിക പങ്കുവച്ചത്

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് രശ്മിക മന്ദാന. തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ തമിഴിലും ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കാര്‍ത്തി നായകനായ സുൽത്താൻ എന്ന ചിത്രത്തിലൂടെയാണ് രശ്‌മിക തമിഴിലേക്ക് ചുവടുവച്ചത്. കൂടാതെ താരത്തിന്റേതായി നിരവധി ബോളിവുഡ് ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ രശ്‌മിക പങ്കുവെച്ച ഒരു ചിത്രവും അതിന്റെ അടികുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

പല്ല് കാട്ടി ചിരിച്ച് നില്‍ക്കുന്ന വളരെ വിചിത്രമായ ഒരു സെല്‍ഫി ചിത്രമാണ് രശ്മിക പങ്കുവച്ചത്. ഇങ്ങനെ ഉള്ളപ്പോഴും നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെടാന്‍ കഴിഞ്ഞാല്‍, മറ്റൊന്നിനും നിങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹത്തെ തകര്‍ക്കാന്‍ കഴിയില്ല എന്നാണ് നടി പറയുന്നത്.

‘പലരും വളരെ മനോഹരവും അതി ഗംഭീരവുമായ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍, ഇവിടെ ഞാന്‍ നിങ്ങള്‍ക്ക് ചിരിക്കാന്‍ എന്തെങ്കിലും നല്‍കുന്നു. ഇത് സ്വീകരിച്ച് ആസ്വദിയ്ക്കൂ ജനങ്ങളേ.. പിന്‍കുറിപ്പ്; ഈ ഫോട്ടോയിലും നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെടാന്‍ കഴിഞ്ഞാല്‍, മറ്റൊന്നിനും തകര്‍ക്കാന്‍ കഴിയില്ല’, എന്നാണ് രശ്മിക കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CR9XGB8pETt/?utm_source=ig_embed&utm_campaign=loading

നിരവധിപേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തിയത്. ഇങ്ങനെയും രശ്മിക സുന്ദരിയാണെന്നാണ് ആരാധകരുടെ കമന്റുകള്‍.

shortlink

Related Articles

Post Your Comments


Back to top button