പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൻ സായിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നവ്യ.
ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രമാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇടക്ക് മകനോടൊപ്പമുള്ള ചിത്രങ്ങൾ നവ്യ ആരാധകരുമായി പങ്കുവക്കാറുണ്ട്.
https://www.facebook.com/navyanairofficial/posts/376609780495120
2010ലാണ് നവ്യയും സന്തോഷ് മേനോനും വിവാഹിതരാവുന്നത്. സായി കൃഷ്ണ ഏക മകനാണ്. നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.
വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
Post Your Comments