GeneralLatest NewsMollywoodNEWS

കുറെ നാളായി മുരളി ചേട്ടന്‍ പറയുന്നതല്ലാതെ വരാറില്ല, അപ്രതീക്ഷിതമായി വീട്ടിലെത്തി: സന്തോഷം പങ്കുവച്ച്‌ കൃഷ്ണകുമാ‌ര്‍

ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്നേഹം പങ്കിട്ടതിലും എന്റെയും കുടുംബങ്ങളുടെയും നന്ദി

തിരുവനന്തപുരം : കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ വീട്ടില്‍ വന്ന സന്തോഷം പങ്കുവച്ച്‌ നടന്‍ കൃഷ്ണകുമാര്‍. മുരളീധരനും സംഘത്തിനുമൊപ്പമുള്ള തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾക്കൊപ്പമാണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ ദിവസം വീട്ടിലേക്ക് വരുന്നെന്നും പറഞ്ഞ് മുരളീധരന്‍ വിളിച്ചതിനെക്കുറിച്ചാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്. ഇത്രയും തിരക്കുകള്‍ക്കിടയിലും തന്റെ വീട് സന്ദര്‍ശിച്ച്‌, സ്‌നേഹം പങ്കിട്ടതില്‍ നന്ദിയുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു.

read also: ‘തന്റെ കരണത്തടിച്ച്‌ സംസാരിക്കുന്നവരോട് പോലും ചിരിച്ചുകൊണ്ട് പ്രതികരിക്കുന്ന കലാകാരന്‍’; ആദരാഞ്ജലിയര്‍പ്പിച…

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നലെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി ശ്രി വി മുരളീധരന്‍.. മുരളിചേട്ടന്റെ ഒരു ഫോണ്‍ വന്നു. വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ. ഞാനും, ജയശ്രീയും കൂടെ നാല് പേരും…

കുറെ നാളായി മുരളി ചേട്ടന്‍ പറയുന്നതല്ലാതെ വരാറില്ല.. തിരക്കാണ് കാരണമെന്ന് എനിക്കും അറിയാം.. എന്തായാലും ഇത്തവണ വന്നു, ഒപ്പം സ്റ്റേറ്റ് കമ്മിറ്റി മെമ്ബറും കൗണ്‍സിലറുമായ ശ്രി അശോക് കുമാര്‍, സ്റ്റേറ്റ് സെക്രട്ടറി ശ്രി ശിവന്‍ കുട്ടി, സ്റ്റേറ്റ് കമ്മിറ്റി മെമ്ബര്‍ ശ്രി തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ്‌ കല്ലയം വിജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ഊണിനു ശേഷം വളരെ നേരം കുടുംബാങ്ങളുമായി ചിലവഴിച്ചന്ശേഷം ഇന്നലത്തെ ഔദ്യോഗിക ചടങ്ങുകള്‍ക്കായി ചേട്ടന്‍ പുറപ്പെട്ടു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്നേഹം പങ്കിട്ടതിലും എന്റെയും കുടുംബങ്ങളുടെയും നന്ദി അറിയിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button