Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWS

‘തന്റെ കരണത്തടിച്ച്‌ സംസാരിക്കുന്നവരോട് പോലും ചിരിച്ചുകൊണ്ട് പ്രതികരിക്കുന്ന കലാകാരന്‍’; ആദരാഞ്ജലിയര്‍പ്പിച്ച്‌ വിനയന്‍

എപ്പോഴും ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും മാത്രം അറിയുമായിരുന്ന നസര്‍ മുഹമ്മദിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ബാഷ്പാഞ്ജലികള്‍

അഫ്ഗാൻ : അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാൻ പ്രവിശ്യകളിൽ ആധിപത്യം സ്ഥാപിക്കുകയാണ് താലിബാൻ. അഫ്ഗാന്‍ സൈന്യവും താലിബാണ് ഭീകരരും രാജ്യത്ത് പലയിടത്തും ഏറ്റുമുട്ടുകയാണ്. വിവിധ അക്രമങ്ങള്‍ക്കിടെ ഒരു അഫ്ഗാന്‍ ഹാസ്യ നടനെ താലിബാന്‍ ദിവസങ്ങൾക്ക് മുൻപ് മർദ്ദിച്ചു കൊലപ്പെടുത്തിയ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഖാസ സ്വാന്‍ എന്നറിയപ്പെടുന്ന നസര്‍ മുഹമ്മദ് എന്ന നടനാണ് മരണപ്പെട്ടത്. ഈ കലാകാരന് ആദരവര്‍പ്പിക്കുകയാണ് സംവിധായകന്‍ വിനയന്‍.

രണ്ട് താലിബാന്‍ തോക്ക്ധാരികള്‍ വന്ന് നസര്‍ മുഹമ്മദിനെ കാറിലിരുത്തി കൊണ്ടുപോകുന്ന വീഡിയോ ദൃശ്യം ഷെയര്‍ ചെയ്‌ത വിനയന്‍ തന്റെ കരണത്തടിച്ചു സംസാരിക്കുന്നവരോടു പോലും ചിരിച്ചു കൊണ്ടു പ്രതികരിക്കുന്ന ഈ നടൻ ഭീകരവാദികള്‍ തന്നെ കൊല്ലാന്‍ കൊണ്ടു പോകുകയാണന്ന് അറിഞ്ഞിട്ടുണ്ടാകില്ലെന്നു പോസ്റ്റിൽ പറയുന്നു.

read also: ലൈംഗിക പഠന പേജുകൾ ഒഴിവാക്കരുത്, ആർത്തവത്തെ കുറിച്ച് പെൺകുട്ടികളോടും ആൺകുട്ടികളോടും സംസാരിക്കുക : ജ്യോത്സ്‌ന

വിനയന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം:

തന്റെ കരണത്തടിച്ചു സംസാരിക്കുന്നവരോടു പോലും ചിരിച്ചു കൊണ്ടു പ്രതികരിക്കുന്ന അഫ്ഗാന്‍ കലാകാരന്‍ അറിഞ്ഞിരുന്നില്ല ഭീകരവാദികള്‍ തന്നെ കൊല്ലാന്‍ കൊണ്ടു പോകുകയാണന്ന്.. എപ്പോഴും ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും മാത്രം അറിയുമായിരുന്ന ഹാസ്യ നടന്‍ നസര്‍ മുഹമ്മദിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ബാഷ്പാഞ്ജലികള്‍.

shortlink

Related Articles

Post Your Comments


Back to top button