ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രശസ്‌തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. എന്നാൽ തുടക്കത്തിൽ നടിയെ പ്രശംസിച്ചുകൊണ്ട് എത്തിയ അതേ സോഷ്യൽ മീഡിയ തന്നെ താരത്തിനെതിരെ വലിയ തോതിലുള്ള ആക്രമണമാണ് നടത്തിയത്. താരത്തിന്റെ അഭിനയം. ചിത്രങ്ങൾ, വീഡിയോകൾ എല്ലാം വലിയ തോതിൽ വിമർശിക്കപ്പെട്ടു. എന്നാൽ ഇതിനെയെല്ലാം ധൈര്യത്തോടെ നേരിട്ട പ്രിയ വാര്യർ സിനിമകളിൽ സജീവമായി തന്നെ തുടരുകയും. സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുകയും ചെയ്തു. ഇപ്പോഴിതാ തനിക്കെതിരെ നടന്നിട്ടുള്ള സൈബർ ആക്രമണത്തിൽ പ്രതികരിക്കുകയാണ് പ്രിയ. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മൂന്ന് വര്‍ഷമായി താന്‍ നേരിടുന്ന ട്രോളുകളെ കുറിച്ച് നടി തുറന്നു പറഞ്ഞത്.
പബ്ലിക് ഫിഗര്‍ ആവുമ്പോള്‍ ആയിരം കണ്ണുകള്‍ നമുക്ക് നേരെ തുറന്ന് പിടിച്ചിട്ടുണ്ടാവും. എന്നാല്‍ നമുക്കും വ്യക്തിപരമായ ഒരു ജീവിതം ഉണ്ട് എന്നത് ആളുകള്‍ മറക്കുന്നുവെന്ന് പ്രിയ പറയുന്നു. മൂന്ന് വര്‍ഷത്തോളമായി തനിക്കെതിരെ നിരവധി ട്രോളുകൾ വരൻ തുടങ്ങിയിട്ട് എന്നും, ഇപ്പോള്‍ ട്രോള്‍ ബോക്‌സുകളില്‍ താനൊരു മന്ദബുദ്ധിയാണെന്നും പ്രിയ പറയുന്നു. എന്നാൽ ഇതിനെയെല്ലാം ഇപ്പോൾ അവഗണിക്കുകയാണ് ചെയ്യാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു.
പ്രിയ വാര്യരുടെ വാക്കുകൾ:
‘നമ്മള്‍ ഒരു പബ്ലിക് ഫിഗര്‍ ആവുമ്പോള്‍ ആയിരം കണ്ണുകള്‍ നമുക്ക് നേരെ തുറന്ന് പിടിച്ചിട്ടുണ്ടാവും. എന്നാല്‍ നമുക്കും വ്യക്തിപരമായ ഒരു ജീവിതം ഉണ്ട് എന്നത് ആളുകള്‍ മറക്കും. സിനിമ എന്ന ഗ്ലാമര്‍ ലോകം മാറ്റി നിര്‍ത്തിയാല്‍ ഞങ്ങളും സാധാരണക്കാരാണ്. മറ്റെല്ലാവരെയും പോലെ ലളിതമായ ജീവിതമാണ് ഞങ്ങളും മുന്നോട്ട് കൊണ്ടു പോകുന്നത്. പക്ഷെ അത് അവര്‍ മറന്നു പോവുന്നു. ഇന്‍സ്റ്റഗ്രാമിലോ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് വലിയ സാമൂഹിക ഉത്തരവാദിത്വം ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. മാത്രമല്ല, ഞാന്‍ എന്റെ ഫില്‍ട്ടര്‍ ചെയ്യാത്ത ഫോട്ടോകളും, എന്റെ സന്തോഷവും വ്യക്തിത്വവും എല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നു. ജനങ്ങള്‍ ഇതൊക്കെ സാധാരണവത്കരിക്കുകയാണ് വേണ്ടത്.
നമുക്ക് എല്ലായിപ്പോഴും മറ്റുള്ളവര്‍ കരുതുന്നത് പോലെ തന്നെ പെരുമാറാന്‍ കഴിയില്ല. എനിക്കെതിരെ ട്രോളകള്‍ വന്നു തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തോളമായി. ഒരുപാട് നേരിട്ടു. ഇപ്പോള്‍ ട്രോള്‍ ബോക്‌സുകളില്‍ ഞാനൊരു മന്ദബുദ്ധിയാണ്. അതില്‍ നിന്ന് പോസിറ്റീവ് ആയ കാര്യങ്ങള്‍ എടുത്ത് മറ്റെല്ലാം അവഗണിക്കുന്നു- പ്രിയ പ്രകാശ് വാര്യര്‍ പറഞ്ഞു.
Post Your Comments