മലയാള സിനിമയില്‍ ഒരുകാലത്ത് മുന്‍നിര നായികയായി തിളങ്ങിയ താരമാണ് വാണി വിശ്വനാഥ്. നടന്‍ ബാബുരാജുമായിട്ടുള്ള വിവാഹത്തോടെയാണ് നടി സിനിമയില്‍ നിന്നും വിട്ടുനിന്നത്. സിനിമകളില്‍ ഒന്നിച്ചഭിനയിച്ചതോടെയായിരുന്നു ബാബുരാജും വാണിയും പ്രണയത്തിലാവുന്നത്. തുടർന്ന് 2002 ലായിരുന്നു ഇവരുടെ വിവാഹം.
സോഷ്യൽ മീഡിയയിൽ പോലും സജീവമല്ലാത്ത വാണിയുടെ ഫോട്ടോകളും അപൂർവമായി മാത്രമേ പുറത്തു വരാറുള്ളു. എന്നാൽ അടുത്തിടയിൽ വാണിക്കൊപ്പമുള്ള ചിത്രം ബാബുരാജ് പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രം എടുക്കാൻ പാടുപെട്ടതിനെ കുറിച്ച് പറയുകയാണ് ബാബുരാജ്. കേരളം കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്.
താനും മക്കളും ഒരുപാട് നിർബന്ധിച്ചിട്ടാണ് അന്ന് ആ ചിത്രം എടുക്കാൻ വാണി നിന്ന് തന്നതെന്ന് ബാബുരാജ് പറയുന്നു. കൂടാതെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്നും പ്രത്യേകം പറഞ്ഞിരുന്നു. പക്ഷെ ഞാൻ അത് പോസ്റ്റ് ചെയ്തു. നിറഞ്ഞ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത് എന്നും ബാബുരാജ് പറയുന്നു.
Post Your Comments