
ജനപ്രിയ ടെലിവിഷൻ പരമ്പരയായ ഉപ്പും മുളകും അവസാനിച്ചതിൽ ആരാധകർ നിരാശയിലായിരുന്നു. ബാലുവിന്റെയും നീലുവിന്റെയും ഇണക്കങ്ങളും പിണക്കങ്ങളും അഞ്ചു മക്കളുടെ കൊഞ്ചലുകളുമൊക്കെയായി എത്തിയ ഈ പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. എന്നാൽ ഇപ്പോൾ ഒരു പുറത്തുവരുന്നത് പുതിയ സന്തോഷവാർത്തയാണ്. ഉപ്പും മുളകും താരങ്ങൾ വീണ്ടും മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നു. എന്നാൽ ഫ്‌ളവേഴ്‌സ് ചാനലിൽ അല്ല ഷോ.
സീ കേരളത്തിലൂടെയാണ് ഉപ്പും മുളകും താരങ്ങളുടെ പുതിയ വരവ്. എരിവും പുളിയും എന്നു പേരിട്ട പരമ്പരയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഓണം നാളുകളില്‍ നാല് ദിവസത്തെ പരിപാടിയുടെ പ്രൊമോയാണ് ചാനൽ പുറത്ത് വിട്ടിരിക്കുന്നത്.
read also: മമ്മൂട്ടിയും മോഹന്‍ലാലും ഫ്രീയായി അഭിനയിച്ച പരസ്യത്തിനു മുകേഷ് വാങ്ങിയത് ആറ് ലക്ഷം!!
ഉപ്പും മുളകും പരമ്ബരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന നിഷാ സാരംഗ്, ബിജു സോപാനം, അല്‍സാബിത്ത്, റിഷി കുമാര്‍, ശിവാനി, ജൂഹി റസ്തഗി തുടങ്ങി ഉപ്പും മുളകും കുടുംബത്തിലെ ഏറ്റവും കുട്ടി താരമായ പാറുക്കുട്ടിയും എരിവും പുളിയിലുമുണ്ട്. ഉപ്പും മുളകും ഷോയിൽ നിന്നും പിന്മാറിയ ജൂഹി തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ആരാധകർ. എന്നാൽ ഇത് പുതിയ പരമ്പരയാണോ ഓണവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
2015 ഡിസംബറിൽ ആരംഭിച്ച ഉപ്പും മുളകും റേറ്റിങ്ങിൽ ഒന്നാമതായി അഞ്ചു വർഷക്കാലം സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു. കോവിഡ് വൈറസ് വ്യാപനത്തിന് തുടർന്ന് ലോക് ഡൗൺ നാളുകളിൽ ഷോയുടെ ചിത്രീകരണം നടക്കാതെ വരുകയും പിന്നീട് വീണ്ടും ഷൂട്ടിങ് ആരംഭിക്കുകയും ചെയ്‌തെങ്കിലും ഷോ അവസാനിപ്പിക്കുകയായിരുന്നു.
Post Your Comments