‘ഷേർഷാ’: ക്യാപ്റ്റൻ വിക്രം ബത്ര ആയി സിദ്ധാർഥ് മൽഹോത്ര, ഗാനം പുറത്തുവിട്ടു

കിയാരയാണ് ചിത്രത്തിൽ സിദ്ധാർത്ഥിന്റെ നായികയായെത്തുന്നത്

സിദ്ധാർഥ് മൽഹോത്രയെ നായകനാക്കി വിഷ്‍ണു വര്‍ദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷേർഷാ’. ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ഒരു പ്രണയഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കിയാരയാണ് ചിത്രത്തിൽ സിദ്ധാർത്ഥിന്റെ നായികയായെത്തുന്നത്.

വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരൻ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കും. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുക. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്.

സന്ദീപ ശ്രീവാസ്‍തവയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. വിക്രം ബത്രയുടെ കുടുംബവുമായി കൂടിക്കാഴ്‍ച നടത്തിയ ശേഷമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര സിനിമയ്‍ക്കായി തയ്യാറായത്.

Share
Leave a Comment