പരമ്പരകളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അമൃത നായര്‍. ജനപ്രിയ പരിപാടിയായ കുടുംബവിളക്കിൽ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമൃതയുടെ കൈയ്യിലെ ടാറ്റുവിനെക്കുറിച്ചുള്ള വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ‘പറയാം നേടാം’ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ടാറ്റുവിന് പിന്നിലുള്ള രഹസ്യം അമൃത വെളിപ്പെടുത്തിയത്.
read also: ‘കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്’: നാളികേര വികസന ബോർഡ് മെമ്പറായി നടൻ സുരേഷ് ഗോപി
തന്റെ കൈയ്യില്‍ ഒരു പൂമ്പാറ്റയെയാണ് പച്ച കുത്തിയിരിക്കുന്നതെന്നാണ് അമൃത പറഞ്ഞത് . എന്നാല്‍ കണ്ടിട്ട് തേളിനെ പോലെയുണ്ടെന്ന് എംജി പറഞ്ഞപ്പോള്‍ നേരത്തെ അവിടെ ഒരു പേരായിരുന്നു എഴുതിയിരുന്നത്. പിന്നീട് ആ പേര് മായ്ക്കാന്‍ വേണ്ടി താന്‍ തന്നെ ചെയ്ത ഡിസൈന്‍ ആണ് ടാറ്റു ചെയ്തിരിക്കുന്നതെന്നു അമൃത പങ്കുവച്ചു.
താന്‍ ടാറ്റു ചെയ്തിരുന്നത് ശ്രീ എന്ന പേരായിരുന്നുവെന്ന് അമൃത അറിയിച്ചു. ഞങ്ങള്‍ തമ്മില്‍ സ്വര ചേര്‍ച്ചയില്ലായ്മയുണ്ടായി. ഒത്തു പോകില്ലെന്ന് മനസിലായെന്നും അതിനു ഒരു വർഷം വേണ്ടിവന്നു എന്നും അമൃത പരിപാടിയിൽ പങ്കുവച്ചു.
Post Your Comments