GeneralLatest NewsMollywoodNEWS

കുടിച്ചിട്ടായിരുന്നു ഫോൺ വിളിച്ചത്, ശിഖണ്ഡി ആണും പെണ്ണും കെട്ടവൻ എന്നൊക്കെ അപമാനിച്ചു: നടനെതിരെ രഞ്ജു രഞ്ജിമാർ

പബ്ലിക്കായി കൊണ്ട് വന്ന് ഇവന്റെയൊക്കെ മുഖംമൂടി വലിച്ച് കീറുക തന്നെ വേണം

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സാബു. ബിഗ് ബോസ് സീസൺ ഒന്നിൽ വിജയിയായ സാബു മോനെതിരെ രൂക്ഷ വിമർശനവുമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.

ട്രാൻസ് കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്കെതിരെ സാബു ക്ലബ്ബ് ഹൗസിൽ നട‍ത്തിയ ഒരു ചർച്ച വിവാദമായിരുന്നു. താൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തിയാണ് സാബു എന്നാണ് രഞ്ജു ക്ലബ് ഹൗസിൽ നടന്ന മറ്റൊരു ചർച്ചയിൽ പറഞ്ഞത്. കൂടാതെ സാബുവിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ചു രഞ്ജു രഞ്ജിമാർ പങ്കുവച്ചു.

വാക്കുകൾ ഇങ്ങനെ…

സിനിമാ മേഖലയിൽ വർക്ക് ചെയ്യുന്ന കാലം മുതലെ സാബുവിനെ അറിയാം. ഞാൻ ഈ ലോകത്ത് ആരെയെങ്കിലും ആത്മാർത്ഥമായി വെറുക്കിന്നുണ്ടെങ്കിൽ അത് സാബുവിനെയാണ്. അത്രത്തോളം ഫോബിക്കായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇരട്ട വ്യക്തിത്വമാണ് സാബുവിന്. ഞങ്ങളുടെ കൂട്ടത്തിൽ തന്നെ സാബുവിനെ മനസ്സിലാക്കാത്ത നിരവധി പേർ അയാളുടെ കൂടെയുണ്ട്. എന്താണ് ട്രാൻസ് ജെൻഡർ വ്യക്തികൾ എന്ന് മനസ്സിലാക്കാൻ കഴിയാത്ത ആളാണ് സാബു. പല വേദികളിലും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള അപമാനങ്ങൾ സഹിക്കാൻ വയ്യാത്തതായിരുന്നു. അന്നത്തെ കാലത്തെ നമുക്കൊന്നും തിരിച്ച് പറയാൻ പറ്റാത്ത കാലഘട്ടമായിരുന്നു. ആ ഒരു സാഹചര്യമൊക്കെ താരണം ചെയ്തു വന്നതാണ്.

read also: മഴ പ്രണയവും ജീവിതവുമാകുന്ന തൂവാനത്തുമ്പികൾ

ബിഗ് ബോസ് സീസൺ ഒന്ന് നടക്കുന്ന സമയത്ത് പേളിയെ പിന്തുണച്ച് കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇയാൾ വിജയി ആയി നാട്ടിൽ വന്നതിന് ശേഷം ഒരു ദിവസം രാത്രി തന്നെ വിളിച്ചിരുന്നു. കുടിച്ചിട്ടായിരുന്നു ഫോൺ വിളിച്ചത്. വളരെ മോശമായിട്ടായിരുന്നു സംസാരിച്ചത്. ഇയാൾ അന്ന് പറഞ്ഞത് റെക്കോഡ് ചെയ്ത് വെച്ചിട്ടുണ്ട്. അന്നും ഇതേ പോലെയായിരുന്നു സംസാരിച്ചത്. ശിഖണ്ഡി എന്നും ആണും പെണ്ണും കെട്ടവൻ എന്ന പദങ്ങളൊക്കെ ഉപയോഗിച്ച് കൊണ്ടായിരുന്നു അന്നും സംസരിച്ചത്.

തെറ്റ് ചൂണ്ടി കാണിച്ചിട്ടുള്ളത് കൊണ്ട് മാത്രമാണ് ഇന്ന് ഈ വേദിയിൽ ഞാൻ അടങ്ങുന്ന ട്രാൻസ് കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്ക് ഇന്ന് തിരിച്ച് സംസാരിക്കാനുളള ഇടം കിട്ടിയത്. ഇല്ലാത്ത പക്ഷം മറപ്പുരയിൽ ഒളിച്ചിരിക്കേണ്ട ആളുകൾ ആകുമായിരുന്നു. കാലം മാറിയെങ്കിലും ഇന്നും പലർക്കും ട്രാൻസ് കമ്മ്യൂണിറ്റിയെ കുറിച്ച് വ്യക്തമായി അറിയില്ല. അവരെല്ലാം തങ്ങളെ വീക്ഷിക്കുന്നത് ഇവനെപ്പോലെയുള്ളവരുടെ വാക്കുകളിലൂടെയാണ്. അതിനൊക്കെ മറുപടിയും തിരുത്തും വേണമെങ്കിൽ ശീതൾ ചെയ്തത് പോലെ പബ്ലിക്കായി കൊണ്ട് വന്ന് ഇവന്റെയൊക്കെ മുഖംമൂടി വലിച്ച് കീറുക തന്നെ വേണം.’- രഞ്ജു രഞ്ജിമാർ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button