സുപ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്. മകൾ അലംകൃതയെ എടുത്തുകൊണ്ട് നിൽക്കുന്ന സുപ്രിയയുടെ ചിത്രമാണ് പൃഥ്വിരാജ് ആശംസയോടൊപ്പം പങ്കുവെച്ചത്. മകളുടെ മുഖം കാണുന്ന ഫോട്ടോ അത്യപൂര്‍വമായാണ് പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കാറുള്ളത്. എന്നാൽ ഇന്നത്തെ ദിവസം ഈ മനോഹര ചിത്രം തന്നെ പങ്കുവെയ്ക്കണമെന്ന് തോന്നിയെന്ന് പൃഥ്വിരാജ് പറയുന്നു.
‘ഹാപ്പി ബര്‍ത്ത് ഡേ ലവ്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലെല്ലാം എന്നെ ചേര്‍ത്തുപിടിച്ച ശക്തയായ സ്ത്രീയാണ് സുപ്രിയ. വിട്ടുവീഴ്‌ചയില്ലാത്ത അമ്മയും ഭാര്യയുമാണ്. എന്റെ ജീവിതത്തിലെ വലിയ ശക്തി. ഐ ലവ് യൂ. ആലിയുടെ ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. എന്നാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ രണ്ടാളും ഒരുമിച്ചുള്ള സന്തോഷചിത്രം പോസ്റ്റ് ചെയ്യാന്‍ എനിക്ക് തോന്നി.’ പൃഥ്വി കുറിച്ചു.
https://www.instagram.com/p/CR9hG3vB_aA/?utm_source=ig_web_copy_link
താരങ്ങൾ ഉൾപ്പടെ നിരവധിപേർ സുപ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തി. ഹാപ്പി ബര്‍ത്ത് ഡേ സുപ്പുവെന്നായിരുന്നു പൂര്‍ണിമയുടെ കമന്റ്.
Post Your Comments