ചെന്നൈ: പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. സിനിമയോടൊപ്പം ബിസിനസ് രംഗത്തും ഒരുപോലെ ശ്രദ്ധിക്കുന്ന ഇരുവരും ഇപ്പോഴിതാ ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചായ് വാല എന്ന ബിവറേജസ് ബ്രാൻഡിലാൽ നിക്ഷേപം നടത്തിയിരിക്കുകയാണ് നയൻതാരയും വിഘ്നേഷും.
നിരവധി നിക്ഷേപകരിൽ ഒരാളാണ് നയൻതാര എന്നും സ്റ്റോർ വിപുലീകരണത്തിന് വേണ്ടിയാണ് പുതിയ നിക്ഷേപകരെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ചായ് വാലയുടെ ഫൗണ്ടറായ വിദുർ മഹേശ്വരി പറയുന്നു. അഞ്ചു കോടി രൂപയാണ് പുതുതായി നിക്ഷേപമായി സ്വീകരിച്ചിരിക്കുന്നത്. പുതിയ നിക്ഷേപത്തിൽ 80 ശതമാനത്തോളം സ്റ്റോറുകളുടെ വിപുലീകരണത്തിനായി ഉപയാഗിക്കുമെന്നും അടുത്ത വർഷത്തോടെ വിപുലീകരിച്ച 35 പുതിയ സ്റ്റോറുകളാണ് ലക്ഷ്യമെന്നും വിദുർ മഹേശ്വരി വ്യക്തമാക്കി.
അതേസമയം, നയൻതാര കേന്ദ്രകഥാപാത്രമാകുന്ന ‘നെട്രികണ്ണ്’ ഓടിടി റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 13ന് ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. രജനീകാന്തിനൊപ്പം അഭിനയിക്കുന്ന അണ്ണാതെയാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു നയൻതാര ചിത്രം.
Post Your Comments