മലയാളത്തില്‍ നായികമാരായി അഭിനയിച്ചാല്‍ പിന്നീട് അമ്മ വേഷങ്ങളിലേക്ക് വിളിച്ചാല്‍ വരാന്‍ മടിയുള്ളവരാണ് പലരും. എന്നാല്‍ അക്കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തേണ്ട എന്ന് തുറന്നു പറയുകയാണ് നടി ഇന്ദ്രജ. എന്നും അമ്മ വേഷങ്ങള്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു കഥാപാത്രം ആരും നല്‍കിയില്ലെന്നും ഒരു അഭിമുഖത്തില്‍ ഇന്ദ്രജ പറയുന്നു. ‘ബെന്‍ ജോണ്‍സണ്‍’ എന്ന സിനിമയില്‍ താന്‍ അവിവാഹിതയായ നായികയായിരുന്നുവെന്നും ഇന്ദ്രജ പറയുന്നു.
ഇപ്പോള്‍തെലുങ്കില്‍ സജീവമായ ഇന്ദ്രജ മലയാളത്തില്‍ അവസാനം ചെയ്തത് ‘നരകാസുരന്‍’ എന്ന ചിത്രമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്.
ഇന്ദ്രജയുടെ വാക്കുകള്‍
‘ ഇമേജ് നോക്കി അഭിനയിച്ച നടിയല്ല ഞാന്‍. എനിക്ക് അമ്മ വേഷങ്ങള്‍ ചെയ്യാന്‍ കിട്ടിയിട്ടില്ല. ഞാന്‍ ഒരുപാട് നായിക വേഷങ്ങള്‍ ചെയ്തു കഴിഞ്ഞ ശേഷം വന്ന സിനിമയാണ് ‘ബെന്‍ ജോണ്‍സണ്‍’ പോലെയുള്ള സിനിമകള്‍. അതിലും ഞാന്‍ അവിവാഹിതയായ നായികയായിരുന്നു. അമ്മ വേഷങ്ങള്‍ ചെയ്‌താല്‍ ലീഡ് റോളാണ് ആഗ്രഹിക്കുന്നത് ഒരു സിനിമയില്‍ വെറുതെയൊരു അമ്മ വേഷം ചെയ്തു പോകാന്‍ ഇഷ്ടമല്ല.ചെയ്യുന്ന സിനിമയില്‍ പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ഉണ്ടായിരിക്കണം’.
Post Your Comments