മുംബൈ: നടി ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട് നടി സെറീന വഹാബിന്റെയും സംവിധായകന്‍ ആദിത്യാ പഞ്ചോളിയുടെയും മകൻ സൂരജ് പഞ്ചോളി അറസ്റ്റിലായിരുന്നു. ജിയാ ഖാന്റെ കാമുകനായ സൂരജിനെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇപ്പോഴിതാ കേസ് സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് സെഷന്‍ കോടതി. സൂരജിന്റെ വിചാരണയാണ് സിബിഐ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവായിരിക്കുന്നത്.
എന്നാൽ മകന് നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെറീന വഹാബ് പറയുന്നു. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ. എന്നാല്‍ നിരപരാധിയാണെങ്കില്‍ അവനോട് ചെയ്യുന്നത് ക്രൂരതയാണെന്നും സെറീന പ്രതികരിച്ചു.
‘എന്റെ മകന്‍ കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി ദുരിതത്തിലാണ്. ഇതൊരു വലിയ കാലയളവാണ്. എനിക്കും എന്റെ ഭര്‍ത്താവിനും കോടതിയിലും ദൈവത്തിലും വിശ്വാസമുണ്ട്. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ. എന്നാല്‍ നിരപരാധിയാണെങ്കില്‍ അവനോട് ചെയ്യുന്നത് ക്രൂരതയാണ്. വിചാരണ നടന്നെങ്കില്‍ മാത്രമേ തെറ്റും ശരിയും അറിയാനാകൂ. എന്റെ കുഞ്ഞിനെയോര്‍ത്ത് എനിക്ക് ദുഖമുണ്ട്. അവന്റെ മുഖം കാണുമ്പോള്‍ അതിയായ വിഷമം തോന്നും. മകളെ നഷ്ടപ്പെട്ട അമ്മയുടെ ദുഖവും എനിക്ക് മനസ്സിലാകും’- സെറീന വഹാബ് പറഞ്ഞു.
സിബിഐ പ്രത്യേക കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റിയത് ജിയയുടെ മാതാവ് റാബിയ ഖാന്‍ സ്വാഗതം ചെയ്തു. മകള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റാബിയ ഖാന്‍ പ്രതികരിച്ചു.
അമേരിക്കന്‍ പൗരത്വമുള്ള ജിയാഖാനെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. സൂരജുമായുള്ള ബന്ധത്തില്‍ ജിയ ഗര്‍ഭിണി ആയപ്പോഴാണ് കാര്യങ്ങള്‍ വഷളാകുന്നതെന്ന് ജിയാഖാന്റെ കുടുംബം പറയുന്നു. ആശുപത്രിയില്‍ പോകാതെ ഗര്‍ഭം അലസിപ്പിക്കാന്‍ ജിയയെ പ്രേരിപ്പിച്ചത് സൂരജാണ്. ഗര്‍ഭം നശിപ്പിച്ചെങ്കിലും സൂരജ് ജിയയെ ഒഴിവാക്കാന്‍ ശ്രമിച്ചു. ആ മാനസിക വിഷമമാണ് ജിയയുടെ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു.
Post Your Comments